അടുത്ത മരണ മാസ്; കട്ട വെയ്റ്റിംഗില്‍ ആരാധകര്‍; കട്ടക്കലിപ്പില്‍ മമ്മൂട്ടിയും ജോജുവും പിന്നെ മുരളി ഗോപിയും; ചിത്രം വൈറല്‍

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വണ്‍’. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഏറെ ഗൗരവക്കാരനായ പൊതുപ്രവര്‍ത്തകന്റെ ലുക്കിലാണ് മമ്മൂട്ടി […]

അരുണ്‍ വിജയ് ചിത്രം മാഫിയ ഈ വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രം വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ഡികെ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂലൈ ആറിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബോക്സര്‍ ആണ് അരുണ്‍ വിജയ് […]

പ്രഭുദേവ നായകനായി ഏതുനാണ് പുതിയ ചിത്രം ബഗീര

ഇന്നുവരെ തന്റെ ചലച്ചിത്ര യാത്രയില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ഒരിക്കലും ഭയപ്പെടാത്ത നടനാണ് പ്രഭുദേവ. പുതിയതും വ്യത്യസ്തവുമായ ഒരു സിനിമയില്‍ പ്രഭുദേവ എത്തുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വലിയ മേക്കോവറില്‍ ആണ് പ്രഭുദേവ എത്തിയിരിക്കുന്നത്. ബഗീര എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. കഷണ്ടിയുള്ള തലയും, നെറ്റിയില്‍ നിന്ന് രക്തം വീഴുന്നതും കൂടാതെ, പ്രഭുദേവ 3 കണ്ണ് ഗ്ലാസ് ധരിച്ചിരിക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍. ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഭരതന്‍ പിക്ചേഴ്സ്’ ആണ് […]

ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ദേവ് ഫക്കീര്‍

ജല്ലിക്കട്ട് എന്ന ചിത്രത്തിന് ശേഷം ആന്റണി നായകനായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ഇതാ പുതിയ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകായണ്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ സാക് ഹാരീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനായി എത്തുന്നത്. ദേവ് ഫക്കീര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതുന്ന ചിത്രമാണിത് . ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് ഈ ചിത്രത്തിലൂടെ നിര്‍മാണ […]

വിജയ് ചിത്രം ‘മാസ്റ്റര്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ […]

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലൂവിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന്‍ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും […]

മഹാനായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു !! ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്ത് !!

ഇന്ത്യാമഹാരാജ്യം കണ്ട എക്കാലത്തെയും മികച്ച മഹാനായ മനുഷ്യനാണ് ഡോക്ടര്‍ എ.പി.ജെ.അബ്ദുല്‍ കലാം. ലോകജനതയ്ക്കു മുന്‍പില്‍ ഒരു ഇതിഹാസ പുരുഷനായി അബ്ദുല്‍ കലാം നിറഞ്ഞു നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ ജീവിതം മാനവരാശിക്ക് ഏറെ പ്രചോദനപകരമായ ഒരു പാഠപുസ്തകം തന്നെയാണ്. സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയവന്‍, ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റ ജീവചരിത്രം സിനിമയാക്കാന്‍ പോകുന്നു. ‘ദി മിസൈല്‍മാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ആയിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിതം സംഭവബഹുലമായ വഴിത്താരകളിലൂടെ കടന്നു പോകുന്നതാണ്. കേന്ദ്ര […]

കേന്ദ്രംതള്ളിയ സംസ്ഥാന പദ്മപുരസ്‌കാരപട്ടികയില്‍ ഉണ്ടായിരുന്നത് എം.ടിയും മമ്മൂട്ടിയും അടക്കം 56 പേര്‍

തിരുവനന്തപുരം: പദ്മാപുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക ഇത്തവണ കേന്ദ്രം അപ്പാടെ തള്ളി. എം.ടി. വാസുദേവന്‍നായര്‍ക്ക് പദ്മവിഭൂഷണ്‍ അടക്കം 56 പേരുടെ പട്ടികയാണ് നല്‍കിയത്. സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്ന് ഒരാളെപ്പോലും പരിഗണിക്കാതിരിക്കുന്നത് ഇതാദ്യമായാണ്. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി കലാമണ്ഡലം ഗോപി, സുഗതകുമാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി, മധു, ശോഭന എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. പദ്മശ്രീക്കായി സൂര്യ കൃഷ്ണമൂര്‍ത്തി, കെ. ഓമനക്കുട്ടി, രമേശ് നാരായണ്‍, സദനം കൃഷ്ണന്‍കുട്ടി നായര്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്ബൂതിരി, നെടുമുടി […]

‘അനുഗ്രഹീതന്‍ ആന്റണി’: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ’96’ ഫെയിം ഗൗരി ജി കിഷന്‍ ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അശ്വിന്‍ പ്രകാശ്, ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. […]