ഹെലനു ശേഷം അന്ന ബെന്‍ നായികയാവുന്ന ചിത്രം കപ്പേളയുടെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രമാണ് കപ്പേള എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദേശീയ അവാര്‍ഡ് ജേതാവ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസി, നില്‍ജ, നിഷാ സാരഗി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്‍റേതാണ് സംഗീതം. ലൂക്ക, വരത്തന്‍ […]
Category: Film News
വിശ്വാസത്തിലെ ചൂഷണങ്ങളെ തുറന്നുകാട്ടുന്ന ‘ട്രാന്‍സ്’, മൂവി റിവ്യൂ
ട്രാന്‍സ് -പേരില്‍ തന്നെ വ്യത്യസ്തതയുള്ള ചിത്രം. മലയാളത്തിലെ പ്രോമിംസിംഗ് ആയ സംവിധായകരിലൊരാളായ അന്‍വര്‍ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയഈ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല. സാമൂഹ്യപ്രതിപത്തി ഉയത്തിപ്പിടിക്കുന്ന കഥയും അതിന്റെ ഏറ്റവും മികച്ച അവതരണരീതിയും വിസ്‌മയിപ്പിക്കുന്ന മേക്കിംഗും ചേരുമ്ബോള്‍ ട്രാന്‍സ് തീര്‍ത്തും ദൃശ്യവിരുന്നായി മാറുകയാണ്. വിജു പ്രസാദും പാസ്‌റ്റര്‍ ജോഷ്വ കാള്‍ട്ടനുംകന്യാകുമാരിയില്‍ ജോലി ചെയ്യുന്ന മോട്ടിവേഷണല്‍ ട്രെയിനറാണ് വിജു പ്രസാദ്. തിങ്ങിനിറഞ്ഞ സദസിന് മുന്നില്‍ താന്‍ മോട്ടിവേഷണല്‍ സ്‌പീച്ചുകള്‍ നടത്തുന്നത് സ്വപ്നം കണ്ടു നടക്കുന്ന […]
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് തീയ്യേറ്ററുകളില്‍ എത്തും
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 കോടി ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി […]
‘സംഘതലൈവന്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന ചിത്രമാണ് സംഘതലൈവന്‍. മണിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി നായകനായെത്തുന്നു. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അമല പോള്‍ ചിത്രമായ ആടയില്‍ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . ചിത്രം മെയില്‍ പ്രദര്‍ശനത്തിന് എത്തും.
പ്രഭുദേവയുടെ ‘പൊന്‍മാണിക്യവേല്‍’ നാളെ പ്രദര്‍ശനത്തിന് എത്തും
പ്രഭുദേവ, തന്റെ കരിയറില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊന്‍മാണിക്യവേല്‍’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കെ. ജി. വെങ്കടേഷ്. ചിത്രം നാളെ പ്രദര്‍ശനത്തിന് […]
മലയാള ചിത്രം ‘ലൗ എഫ്‌എം’ന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
നവാഗതനായ ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൗ എഫ്‌എം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് തലമുറകളുടെ പ്രണയകഥകള്‍ ആണ് ചിത്രം പറയുന്നത്. അപ്പാനി ശരത്തും ടിറ്റോ വില്‍സണും അങ്കമാലി ഡയറീസിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുകോയ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
വെടിയുണ്ടകള്‍ കാണാതായ സംഭവം ; പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: എസ് എ പി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രാധാന സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകള്‍ നഷ്ടമായ കാലയളവില്‍ എസ് എ പിയില്‍ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ഇന്ന് ചോദ്യം ചെയ്യുന്നത് . ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം . കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിന്നും അന്വേഷണ സംഘം വ്യാജ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. കേരളാ പൊലീസിന്‍റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ […]
പൃഥ്വിരാജിന് തന്നെ ഒരു എത്തും പിടിയും കിട്ടുന്നില്ലെങ്കില്‍ ‘എമ്ബുരാന്‍’ ഏത് ലെവല്‍ ആയിരിക്കും !! സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം തീര്‍ത്തുകൊണ്ട് പൃഥ്വിരാജിന്റെ വാക്കുകള്‍ !!
2019ല്‍ ബ്രഹ്മാണ്ഡ വിജയമായി മാറിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ രണ്ടാം ഭാഗത്തിന് വേണ്ടി ആരാധകര്‍ വലിയ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. 200 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ച ചിത്രം വലിയ വിജയമായി മാറിയതോടെ സംവിധായകന്‍ പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും ലൂസിഫന്റെ രണ്ടാം ഭാഗം ‘എമ്ബുരാന്‍’ പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനവേള മുതല്‍ ചിത്രത്തെക്കുറിച്ചുള്ള വലിയ രീതിയിലുള്ള കാത്തിരിപ്പാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. ഇപ്പോഴിതാ ഏവരെയും ആവേശത്തിലാഴ്ത്തി കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് നടത്തിയ പുതിയ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ […]
ഇനി കളി വേറെ! റിമ കല്ലിങ്കല്‍ ബോളിവുഡിലേക്ക്…!
മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം […]
‘കപ്പേള’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. റൗണ്ട് ബോക്സ്, കഥാസ് […]










