ഡോമിനോര്‍ 250 മാര്‍ച്ചിലെത്തും

ബജാജി​​െന്‍റ സ്​പോര്‍ട്​സ്​ ബൈക്കായ ഡോമിനോറി​​െന്‍റ 250 സി.സി പതിപ്പ്​ മാര്‍ച്ചിലെത്തും. നിലവില്‍ വിപണിയിലുള്ള ഡോമിനോര്‍ 400​​െന്‍റ കുഞ്ഞനിയനായിട്ടാകും പുത്തന്‍ അവതാരം പിറവിയെടുക്കുക. ഏറെ നാ​ളുകളായി ഈ വാഹനത്തി​​െന്‍റ പരീക്ഷണ ഓട്ടം നിരവധി കാറമകണ്ണുകളില്‍ പതിഞ്ഞിരുന്നു. മാര്‍ച്ചില്‍ പുറത്തിറങ്ങിയാലും ഏപ്രിലോടെയായിരിക്കും വിപണിയിലെത്തുക. കെ.ടി.എം 250 ഡ്യൂക്കില്‍നിന്ന്​ കടമെടുത്ത എന്‍ജിനായിരിക്കും ഇതിന്​ കരുത്ത്​ പകരുക. അതേസമയം, ഡ്യൂക്കില്‍ ലഭിക്കുന്ന കരുത്ത്​ ഡോമിനോറിന്​ ഉണ്ടാകാന്‍ സാധ്യതയില്ല. പള്‍സര്‍ 220നും ഡോമിനോര്‍ 400​നും ഇടയില്‍ പുതിയ മോഡല്‍ കൂടി വരുന്നതോടെ വിപണിയില്‍ കൂടുതല്‍ […]

കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്: ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിനു സിദ്ധാര്‍ഥന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍. ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിര്‍മ്മാതാവായി എന്നൊരു പ്രത്യേകതയും […]

പുതിയ ഗെറ്റപ്പില്‍ വിക്രം : “കോബ്ര”യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ ഫസ്റ്റ് ലുക് റിലീസ് ചെയ്തു. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തും. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാള ചിത്രം ‘കോഴിപ്പോര്’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതരായ ജിബിറ്റ് ജോര്‍ജ് , ജിനോയ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കോഴിപ്പോര്’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മാര്‍ച്ച്‌ 6ന് പ്രദര്‍ശനത്തിന് എത്തും. പൗളി വത്സന്‍, ഇന്ദ്രന്‍സ്, സുധി കോപ്പ, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജിനോയ് ജനാര്‍ദ്ദനന്‍ ആണ്. വിജി ജയകുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

പ്രദര്‍ശിപ്പിച്ചാല്‍ മതവിദ്വേഷം ഉണ്ടാകും, മരക്കാര്‍ റിലീസ് തടയണമെന്ന ഹര്‍ജിയുമായി കുഞ്ഞാലി മരക്കാറുടെ പിന്മുറക്കാരി

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം കുടുംബത്തെയും കുഞ്ഞാലി മരക്കാറിനെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന് ആരോപണമാണ് ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രദര്‍ശനാനുമതി നല്‍കിയാല്‍ മതവിദ്വേഷം ഉണ്ടാകുന്നതിന് സിനിമ കാരണമാകും. സമുദായ സൗഹാര്‍ദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം […]

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് […]

പുതിയ ചിത്രത്തില്‍ ആര്യ ‘ബോക്‌സര്‍’ ആകുന്നു

ആര്യയെ നായകനാക്കി പി രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാല്‍പ്പേട്ട.. ബോക്സര്‍ക്ക് വേണ്ടി ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡര്‍ക്ക് സമാനമായ രീതിയിലാണ് ആര്യ തന്‍റെ ശരീരം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആര്യ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വടക്കന്‍ ചെന്നൈയില്‍ നടക്കുന്ന കഥയില്‍ ആര്യ ബോക്‌സര്‍ ആയിട്ടാണ് എത്തുന്നത്. വിവേചനത്തിന്റെയും സാമൂഹികാധികാരങ്ങളുടെയുമെല്ലാം വിഷയങ്ങള്‍ ആണ് ഈ ചിത്രത്തിലും പറയുന്നത്.

മലയാള ചിത്രം ‘മരട് 357’ ; പുതിയ സ്റ്റില്‍ പുറത്ത്

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മരട് 357’. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. സിനിമയുടെ കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ ജയന്‍, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, […]

‘മഹേഷിന്‍റെ പ്രതികാരം’ തെലുങ്കില്‍ ; ടീസര്‍

മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കിടേഷ് മഹ ആണ്. സത്യ ദേവ് ആണ് ചിത്രത്തിലെ നായകന്‍. മഹേഷിന്‍റെ അതേ ഗെറ്റെപ്പിലാണ് സത്യദേവും തെലുങ്ക് പതിപ്പില്‍. ഇത് ‘ഫഹദ്’ തന്നെ അല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. ഏപ്രില്‍ 17 ന് ചിത്രം തിയറ്ററുകളിലെത്തും. മഹേഷിന്റെ പ്രതികാരം തമിഴില്‍ […]

പൂവന്‍കോഴി നായകനാകുന്ന മലയാളത്തിലെ ആദ്യ ചിത്രം ” നേര്‍ച്ചപ്പൂവന്‍

നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്‍ച്ചപൂവന്‍. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. വ്യത്യസ്ഥത നിറഞ്ഞ ഒരു സിനിമയാണിത്. മലയാള സിനിമയിലാദ്യമായി ഒരു പൂവന്‍കോഴി നായകനാകുന്ന ചിത്രമാണിത്. പരീക്ഷണചിത്രമായി എത്തുന്ന ഈ സിനിമ നിര്‍മിക്കുന്നത് മലര്‍ സിനിമാസും ജോ &ടിജു സിനിമാസും ചേര്‍ന്നാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്. മലയാളത്തിലെ പ്രീയ താരങ്ങളും, ഒരു പിടി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിപിന്‍ ചന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.