പുതിയ ഗെറ്റപ്പില്‍ വിക്രം : “കോബ്ര”യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ ഫസ്റ്റ് ലുക് റിലീസ് ചെയ്തു. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാന്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു.

തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 2020 ഏപ്രിലില്‍ തീയറ്ററുകളിലെത്തും. ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

prp

Leave a Reply

*