ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രശസ്ത സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന ചിത്രമാണ് സംഘതലൈവന്‍. മണിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമുദ്രക്കനി നായകനായെത്തുന്നു. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ അമല പോള്‍ ചിത്രമായ ആടയില്‍ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു . ചിത്രം മെയില്‍ പ്രദര്‍ശനത്തിന് എത്തും.

