പ്രഭുദേവയുടെ ‘പൊന്‍മാണിക്യവേല്‍’ നാളെ പ്രദര്‍ശനത്തിന് എത്തും

പ്രഭുദേവ, തന്റെ കരിയറില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘പൊന്‍മാണിക്യവേല്‍’. ആക്ഷന്‍-സസ്‌പെന്‍സ് ജോണറില്‍ ഒരുങ്ങുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എ. സി മുകില്‍ ആണ്. നിവേദ പെദുരാജ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജെ. മഹേന്ദ്രന്‍, സുരേഷ് മേനോന്‍ എന്നിവരാണ് മറ്റു സുപ്രധാന വേഷങ്ങളിലെത്തുന്നത്.

ഡി. ഇമ്മനാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. ജബക് മൂവീസിന്റെ ബാനറില്‍ നെമിചന്ദ് ജബക്, ഹിതേഷ് ജബക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് കെ. ജി. വെങ്കടേഷ്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.

prp

Leave a Reply

*