തിരുവനന്തപുരം: ഒാണ്‍ലൈനായി അപേക്ഷിക്കുകയും പിന്നീട് പ്രിെന്റടുത്ത് ഒാഫിസില്‍ വരിനില്ക്കുകയും ചെയ്യേണ്ട മോേട്ടാര്‍ വാഹനവകുപ്പിെന്റ ‘ഡിജിറ്റല്‍ രീതികള്‍’ ഉടച്ചുവാര്‍ക്കുന്നു. ഇടനിലക്കാരുടെ ഇടപെടലുകളും കടലാസുകെട്ടുകളും ഒഴിവാക്കുന്നതിന് സംസ്ഥാനത്തെ മോേട്ടാര്‍ വാഹന വകുപ്പ് ഒാഫിസുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഒാണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് ഗതാഗത കമീഷണറേറ്റിെന്റ നിര്‍ദേശം.
പ്രിെന്റടുത്ത രേഖകളുടെ കോപ്പികള്‍ സഹിതം ഒാഫിസില്‍ സമര്‍പ്പിക്കേണ്ട രീതി ഇനി വേണ്ട. ഒാണ്‍ലൈനായി അപേക്ഷ നല്‍കുകയും അനുബന്ധ രേഖകള്‍ സ്കാന്‍ ചെയ്ത് സൈറ്റില്‍ ചേര്‍ക്കുകയും ചെയ്താല്‍ അപേക്ഷകെന്റ ജോലി കഴിയും. ഒാഫിസുകളില്‍ കടലാസുകൂനകള് കെട്ടിക്കിടക്കുന്നത് ഒഴിവാകുകയും ചെയ്യും. ഫലത്തില്‍ േമാേട്ടാര്‍ വാഹനവകുപ്പ് 2001ല്‍ പ്രഖ്യാപിച്ച കമ്ബ്യൂട്ടര്വത്കരണം അക്ഷരംപ്രതി യാഥാര്‍ഥ്യമാകാന്‍ 19 വര്‍ഷമാണ് എടുത്തത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ’പരിവാഹനി’ലും ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ ‘സാരഥി’യിലും ലഭ്യമായിത്തുടങ്ങിയിട്ട് നാളേറെയായി. ഇതോടൊപ്പം കടലാസ് അപേക്ഷകളും ഒാഫിസുകളില്‍ കുന്നുകൂടുകയാണ്.
ഡിജിറ്റല്‍ ഫയലുകള്‍ ഒൗദ്യോഗിക രേഖകളായി പരിഗണിക്കാമെന്ന് ഗതാഗത കമീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഉടമക്ക് ആവശ്യമെങ്കില്‍ പ്രിെന്റടുത്ത് സൂക്ഷിക്കാം. ഒാഫിസില്‍ നല്‍കേണ്ടതില്ല. പല ആര്.ടി.ഒ ഒാഫിസുകളിലും കാലാവധി കഴിഞ്ഞ കടലാസ് ഫയലുകള്‍ കൂട്ടിവെക്കുന്നത് അപേക്ഷകരുടെയും ജീവനക്കാരുടെ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഏജന്റുമാരുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കൈമടക്കിനും വഴിയടയും.
ഒാഫിസുകളില്‍ പ്രിന്റായി ലഭിക്കുന്ന അപേക്ഷകളിലാണ് ‘ഇടപെടലുകള്‍’ നടക്കുക. എന്നാല്‍, ഡിജിറ്റല്‍ ഫയലുകള്‍ മുന്‍ഗണന അനുസരിച്ച് മാത്രമേ തീര്‍പ്പാക്കാനാകൂ. ഇ-ഒാഫിസ് മാതൃകയില്‍ ഡിജിറ്റലായി എത്തുന്ന ഫയലുകള്‍ ഏജന്റ് വഴിയുള്ളതാണോ നേരിട്ടുള്ളതാേണാ എന്ന് തിരിച്ചറിയാനും മാര്‍ഗമുണ്ടാകില്ല. വളഞ്ഞവഴിയിലെ വലിയ വരുമാനം നിലയ്ക്കുന്ന നിര്‍ദേശം എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുമെന്നത് കണ്ടറിയണം.
പ്രധാന നിര്‍ദേശങ്ങള്‍
•ലേണേഴ്സ് ടെസ്റ്റിനെത്തുന്നവരില്നിന്ന് കടലാസ് അപേക്ഷകള്‍ വാങ്ങരുത്. ഫലം ടെസ്റ്റ് ഷീറ്റില്‍ എഴുതി അതത് ദിവസം ഒാണ്‍ലൈനില്‍ ചേര്‍ക്കണം
•വാഹന രജിസ്േട്രഷനും േപപ്പര്‍ അപേക്ഷകള്‍ സ്വീകരിക്കാതെ ഡിജിറ്റല്‍ വിവരങ്ങളെ ആശ്രയിക്കണം
•ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ സേവനങ്ങളും കടലാസ് അപേക്ഷകള്‍ വാങ്ങാതെ ചെയ്തു നല്‍കണം

