പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിലെ ടീസറിനും, പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ഇന്നസെന്റിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തോട് സാമ്യമുള്ള ക്യാരട്കര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നമത്ത് കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. എന്തായാലും ഈ പോസ്റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ഓഡിയോ റൈററ്‌സ് […]
Category: Film News
നിതിന്‍ ചിത്രം ‘ഭീഷ്മ’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
നാഗാ വംശി നിര്‍മ്മിച്ച വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭീഷ്മ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.
ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്; 17 മിനിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ബോര്‍ഡ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ചിത്രത്തിന് കത്രിക വെച്ചത്. പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി പതിന്നാലിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍സറിങ് നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് […]
ഖദീജുമ്മയായി സുഹാസിനി; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ക്യാരക്ടര്‍ പോസ്റ്റര്‍
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുഹാസിനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ഖദീജുമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍ , പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം […]
അമലാ പോള്‍ ചിത്രം ‘അതോ അന്ത പറവൈ പോലെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
അമലാ പോള്‍ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
തമിഴ് ചിത്രം തനയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് പോലീസ് ചിത്രമാണ് തന. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ നടന്‍ യോഗി ബാബു നിര്‍ണായക സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രസന്ന എഡിറ്റര്‍ ആകുന്ന ചിത്രത്തിന്റെ സംഗീതം ചന്ദ്രശേഖര്‍ ആണ്. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ […]
ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് മോഹൻലാലിനെ
ലൂസിഫർ എന്ന ഒറ്റചിത്രം കൊണ്ട് സോഷ്യൽ മീഡിയയടക്കം കീഴടക്കിയ താരമാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമാണ് തിയെറ്ററുകളിൽ നേടിയത്. 200 കോടി ക്ലബിൽ കയറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.ഇപ്പോഴിത ഗൂഗിളിൽ ഏറ്റവുമധികം പേർ ഈ വർഷം തെരഞ്ഞ മലയാളം സെലിബ്രിറ്റിയും മോഹൻലാലാണ്. കഴിഞ്ഞ ദിവസം ഗൂഗിൾ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരുന്നു. ലൂസിഫറും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഇക്കൊല്ലം മോഹൻലാലിന്‍റെ ഹിറ്റ് ചിത്രങ്ങൾ.മെഗാസ്റ്റാർ മമ്മൂട്ടിയാണ് മോഹൻലാലിന് പിന്നിൽ രണ്ടാമതായി […]
‘തൃശൂര്‍ പൂരം’ : ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമറ്റത്ത ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂരുകാരനായി ജയസൂര്യ എത്തുന്ന ചിത്രം കൂടിയാണിത്. courtsey content – news online
രണ്ടു വയസുകാരൻ വിവാഹം കഴിച്ച 12കാരി-“ഗേൾ ഫ്രം ഹുനാൻ’
അന്ധവിശ്വാസവും ദാരിദ്ര്യവും ഒരു സമൂഹത്തെയാകെ കാർന്നു തിന്നുമ്പോൾ ദുഃസഹമാകുന്ന മനുഷ്യജീവനുകളുടെ നേർക്കാഴ്ചയാണ് ലോകത്തെങ്ങും. അതിനു ചൈനയെന്നോ ഇന്ത്യയെന്നോ ജപ്പാനെന്നോ ഭേദമില്ല. ദുരഭിമാനവും അനാചാരവും ഒന്നു ചേരുമ്പോൾ ലോകത്തെങ്ങും അടിമത്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് പെൺജീവിതങ്ങൾ തന്നെയാണെന്ന നേർ സാക്ഷ്യമാണ് “എ ഗേൾ ഫ്രം ഹുനാൻ’ എന്ന ചൈനീസ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. 12 കാരിയായ സിയാവോ എന്ന പെൺകുട്ടിയെ രണ്ടു വയസുള്ള ചുൻ ഗുവാനുമായി വിവാഹം കഴിപ്പിക്കുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുന്നിൻ മുകളിലെ ഉൾഗ്രാമമാണ് ചുൻ ഗുവാന്റെ സ്ഥലം. […]
തമിഴ് ചിത്രം ‘കാളിദാസ്’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശ്രീ സെന്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് കാളിദാസ്. ഭരത്, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ചന്ദ്ര മേനോന്‍, ആധവ് കനദാസന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും. 2017 ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം 2018 മാര്‍ച്ചോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. മണി ദിനകരന്‍,എം. എസ്. ശിവനേശന്‍,വി. ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. […]




