അബൂദബി: ( 22.02.2021) ബഹിരാകാശ യാത്രയില്‍ യുഎഇയുടെ മറ്റൊരു നാഴികക്കല്ല് കൂടി. ദാബിസാറ്റ് കുതിച്ചുയര്‍ന്നു. ചൊവ്വാപേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുന്‍പ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയര്‍ന്നു. അബൂദബി ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ 27 വിദ്യാര്‍ഥികള്‍ ചേര്‍ന്നു നിര്‍മിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്‌നസ് ബഹിരാകാശ പേടകത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.യഥാര്‍ഥ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ ക്യൂബ് സാറ്റ് മാതൃകയിലുള്ളതാണ് ദബിസാറ്റ്. 450 കിലോമീറ്റര്‍ ചുറ്റളവിലുള്ള വിവരങ്ങളും ചിത്രങ്ങളും […]
Category: Auto
ലേറ്റസ്റ്റ് ന്യൂസ് ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് കോവിഡ് 19; ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് കെ ശിവന്‍
ബെംഗളൂരു: ഐഎസ്ആര്‍ഒയിലെ വിവിധ കേന്ദ്രങ്ങളിലെ 70ഓളം ശാസ്ത്രജ്ഞര്‍ കോവിഡ് ബാധിതരായി എന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടര്‍ന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗഗന്‍യാന്‍’ വൈകുമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു […]
കനത്തമഴ:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2379.24 അടി
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍ 1590.3 അടിയാണ് ജലനിരപ്പ്.ആനയിറങ്ങല്‍ അണക്കെട്ടില്‍ 1202.27 അടിയും ഇടുക്കിയിലെ മറ്റ് അണക്കെട്ടുകളായ ഇരട്ടയാര്‍,കല്ലാര്‍ അണക്കെട്ടുകളില്‍ നിലവില്‍ യഥാക്രമം 746.7 അടിയും കല്ലാറില്‍ 820.2 അടിയും ആണ് ജലനിരപ്പ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി അണക്കെട്ടില്‍ 752.37 അടിയും എറണാകുളം ജില്ലയിലെ ഇടമലയാറില്‍ 159.64 അടിയും പത്തനംതിട്ടയിലെ […]
സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് ഹൂതികള്‍
റിയാദ് : സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച് യെമനിലെ ഹൂതികള്‍. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്ബ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്‍ചകളായി സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണ ശ്രമങ്ങളാണ് ഹൂതികള്‍ നടത്തിയത്.
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്
കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് […]
ബിഎസ്-4 വാഹനങ്ങളുടെ രജിസ്‌ട്രേഷനായി അവധി ദിവസവും ആര്‍ടി ഓഫീസ് പ്രവര്‍ത്തിക്കും
ബി.എസ്.-നാല് വാഹനങ്ങളുടെ വില്പന മാര്‍ച്ച് 31-ന് അവസാനിപ്പിക്കുന്നത് കണക്കിലെടുത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. അതുവരെ വില്പനയാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നാല്‍ അധികസമയം ജോലിചെയ്യണം. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ തീര്‍ക്കുന്നതിനായി അവധി ദിവസങ്ങളില്‍ ഒരു ക്ലാര്‍ക്ക്, ഒരു എ.എം.വി.ഐ എന്നിവരെ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യണം. ഇങ്ങനെ ഡ്യൂട്ടിക്ക് കയറുന്നവര്‍ക്ക് ഏപ്രില്‍ ഒന്നിന് ശേഷം കോമ്ബന്‍സേറ്ററി അവധി നല്‍കും. ബിഎസ്-4 വാഹനങ്ങള്‍ക്ക് താത്കാലിക രജിസ്‌ട്രേഷന്‍ ഒരു മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. സ്മാര്‍ട്ട് മൂവില്‍ […]
ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വന്‍ ലിഥിയം ശേഖരം കണ്ടെത്തി
ന്യൂഡല്‍ഹി: വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ വന്‍ശേഖരം ബെംഗളുരുവിലെ മാണ്ഡ്യയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാസ് ആറ്റോമിക് എനര്‍ജി കമ്മീഷന്റെ വിഭാഗമായ ആറ്റോമിക് മിനറല്‍ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ബാറ്ററി നിര്‍മിക്കുന്നതിനാവശ്യമായതും ലോകത്ത് കുറച്ചുമാത്രം ലഭ്യതയുള്ളതുമായ ലോഹമാണ് ലിഥിയം. ബെംഗളുരുവില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ 14,100 ടണ്‍ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ എമിരറ്റസ് പ്രൊഫസറും ബാറ്ററി സാങ്കേതിക വിദഗ്ധനുമായ എന്‍ മുനിചന്ദ്രയ്യയാണ് ഇക്കാര്യം പറഞ്ഞത്. […]
ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്
ഒറ്റപ്പാലം: നാല് ഇ-ഓട്ടോറിക്ഷകളാണ് വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ചെയ്ത് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. പാലക്കാട്, ഒറ്റപ്പാലം ആര്‍.ടി.ഓഫീസുകള്‍ക്ക് കീഴിലാണ് ഇതുവരെ ഇ-ഓട്ടോ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പൂര്‍ണമായി ചാര്‍ജായാല്‍ ഏകദേശം 100 കിലോമീറ്റര്‍വരെ ഇവയ്ക്ക് സര്‍വീസ് നടത്താനാകും. ഏഴ് യൂണിറ്റ് വൈദ്യുതിമതി ഫുള്‍ ചാര്‍ജ്ജാകാന്‍. വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് പവര്‍പ്ലഗ് കണക്‌ട് ചെയ്ത് സുഗമമായി ചാര്‍ജ് ചെയ്യാം. കിലോമീറ്ററിന് 50 പൈസയാണ് ചെലവുവരുന്നത്. ഏകദേശം 2.85 ലക്ഷം രൂപയാണ് ഓട്ടോറിക്ഷയുടെ വിപണിവില. എന്നാല്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരിടത്തുമില്ലാത്തതും തൊഴിലാളികള്‍ക്ക് […]
ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒറ്റനിറം; നീക്കം ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്ന്
ടൂറിസ്റ്റ് ബസുകള്‍ക്ക് (കോണ്‍ട്രാക്‌ട് ക്യാരേജുകള്‍) ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും. വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്. വിനോദയാത്രയ്ക്കുള്ള ബസുകളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ലൈറ്റുകള്‍വരെ ഘടിപ്പിച്ച് ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചതും പരാതിക്കിടയാക്കിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. […]
ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു
ഏറെ കാലമായി ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കനൊരുങ്ങി എന്ന വാര്‍ത്ത കോള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയെ സ്ഥീകരിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏതെല്ലാം മാരുതി സുസുക്കി മോഡലുകളാണ് റീ ബാഡ്ജ് ചെയ്യുന്നതെന്ന് ടൊയോട്ട ഇപ്പോള്‍ വ്യക്തമാക്കി. 2019 ല്‍ ടൊയോട്ട ബാഡ്ജില്‍ മാരുതി സുസൂക്കി ഹാച്ച്‌ബാക്കായ ബലീനോ ആണ് പുറത്തിറങ്ങുക. 2022 ല്‍ ടോയോട്ട വിത്താര ബ്രീസ കര്‍ണാടകയിലെ ബിഡാഡി ടൊയോട്ട കിര്‍ലോസ്കര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തിറങ്ങും. 2020ല്‍ മാരുതി സുസൂക്കി ടൊയോട്ട കൊറോള ആള്‍ട്ടിസിനെ റീ […]










