ലേറ്റസ്റ്റ് ന്യൂസ് ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​ര്‍​ക്ക് കോ​വി​ഡ് 19; ഗഗന്‍യാന്‍ പദ്ധതി വൈകുമെന്ന് കെ ശിവന്‍

ബെംഗളൂരു: ഐ​എ​സ്‌ആ​ര്‍​ഒ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ 70ഓ​ളം ശാ​സ്ത്ര​ജ്ഞ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി എ​ന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ.ശിവന്‍. ഇതേതുടര്‍ന്ന് ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ‘ഗ​ഗന്‍യാ​ന്‍’ വൈ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോവിഡിനെ തുടര്‍ന്ന് ആസൂത്രണം ചെയ്ത പോലെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാന്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്നും ഇസ്രോ ചെയര്‍മാന്‍ പറഞ്ഞു. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ദൗത്യം അടുത്ത വര്‍ഷം ഡിസംബറില്‍ നടത്താനാണു ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ചത്. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക.

prp

Leave a Reply

*