ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലേക്ക്

ഒറ്റപ്പാലം: നാല് ഇ-ഓട്ടോറിക്ഷകളാണ് വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ചെയ്ത് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. പാലക്കാട്, ഒറ്റപ്പാലം ആര്‍.ടി.ഓഫീസുകള്‍ക്ക് കീഴിലാണ് ഇതുവരെ ഇ-ഓട്ടോ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പൂര്‍ണമായി ചാര്‍ജായാല്‍ ഏകദേശം 100 കിലോമീറ്റര്‍വരെ ഇവയ്ക്ക് സര്‍വീസ് നടത്താനാകും.

ഏഴ് യൂണിറ്റ് വൈദ്യുതിമതി ഫുള്‍ ചാര്‍ജ്ജാകാന്‍. വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച്‌ പവര്‍പ്ലഗ് കണക്‌ട് ചെയ്ത് സുഗമമായി ചാര്‍ജ് ചെയ്യാം. കിലോമീറ്ററിന് 50 പൈസയാണ് ചെലവുവരുന്നത്. ഏകദേശം 2.85 ലക്ഷം രൂപയാണ് ഓട്ടോറിക്ഷയുടെ വിപണിവില. എന്നാല്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരിടത്തുമില്ലാത്തതും തൊഴിലാളികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

courtsey content - news online
prp

Leave a Reply

*