ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ജയാരവത്തോടെ സ്വീകരിക്കണം: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെതിരിച്ചുവരവിന് വേണ്ടി ഓരോ ഇന്ത്യക്കാരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. പാക്കിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ശത്രു രാജ്യത്തിന് മറുപടി നല്‍കിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊര്‍ജവുമാണ് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. ” ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്‍റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചു. പാക്കിസ്ഥാനികളോട് ധൈര്യപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. മാതാവും മാതൃഭൂമിയും […]

ചാനല്‍ ചര്‍ച്ചയില്‍ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരനെപ്പോലെ; രാഹുല്‍ ഈശ്വറിനെ ട്രോളി ശാരദക്കുട്ടി

തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ ശക്തമായ എതിര്‍പ്പുമായി രംഗത്തുളളയാളാണ് രാഹുല്‍ ഈശ്വര്‍. രാഹുലിന്‍റെ ചാനല്‍ ചര്‍ച്ചകളെ പരിഹസിച്ചുകൊണ്ടുള്ള എഴുത്തുകാരി ശാദരക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഡിത്തം മാത്രം പറഞ്ഞിട്ട് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരല്‍ നീട്ടി അക്ഷമനാകുന്ന രാഹുലിനെ കാണുമ്പോള്‍ മുളളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെപ്പോലെയാണ് എനിക്ക് തോന്നുന്നതെന്ന് ശാരദക്കുട്ടി പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ […]

‘മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും’: രാഹുല്‍ ഈശ്വര്‍- VIDEO

തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്‌ രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍‌ ആരോപിച്ചു . കേരളത്തിന്‍റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച്‌ വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി […]

രാഹുല്‍‌ ഈശ്വറിന് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകന്‍ രാഹുല്‍‌ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുമാസം പമ്പയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിവീണ്ടും രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

കോട്ടയം: ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ […]

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ശബരിമലയിലെ യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് പാലക്കാട് റെസ്റ്റ് ഹൗസില്‍ വെച്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് നടന്നത്. പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം തനിക്ക് ജാമ്യം […]

പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്‍റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു. റാന്നി കോടതി ഉത്തരവ് അനുസരിച്ച്‌ പമ്പയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഭക്തര്‍ക്ക് ഭീതിയുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനമാണിത്. പൊലീസ് രാജാണിതെന്ന് […]

സുപ്രീംകോടതിയില്‍ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല: രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അയ്യപ്പ ധര്‍മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. ജെല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് വഴി നിയമനിര്‍മണം നടത്തന്‍ സാധ്യത ഉണ്ട്. എന്തായാലും പോരാട്ടം തുടരും. നിയമപരമായും എല്ലാ വഴികളും തേടുമെന്നും രാഹുല്‍ പറഞ്ഞു. വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കും. അവര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കും- രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു

ശബരിമല: അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക്​ പുറപ്പെട്ടു. തീര്‍ഥാടകര്‍ക്ക്​ പമ്പയിലേക്ക്​ പോകാന്‍ വേണ്ടത്ര ബസില്ലാതിരുന്നതില്‍ പ്രതിഷേധിച്ച്‌ നിലയ്​ക്കലില്‍ നിന്നും പമ്പ വരെ കാല്‍ നടയായാണ്​ രാഹുല്‍ എത്തിയത്​. തുലാമാസ പൂജയ്ക്ക്​ നടതുറന്നപ്പോള്‍ യുവതീ പ്രവേശന വിഷയത്തിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പോലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ്​ രാഹുല്‍ വീണ്ടും ശബരിമലയിലേക്ക്​ വരുന്നത്​.

തനിക്കെതിരെയുള്ള മീ ടൂ ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ – VIDEO

തനിക്കെതിരെ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ആശയപരമായി മീ ടൂ മൂവ്‌മെന്‍റിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെ മീടൂവിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള ഒരു വേദിയാണ് മീടു എങ്കിലും ഇത്തരം വ്യാജമായ , രാഷ്ട്രീയ പ്രേരിതമായ, ഫെമിനിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായ പ്രകടനങ്ങള്‍ മീടു മൂവ്‌മെന്‍റിന്‍റെ വിശ്വാസ്വതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അങ്ങനെയൊരു […]