രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കില്‍ […]

‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം’; എബിവിപി വനിതാ നേതാവ് എഴുതുന്നു

ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ താന്‍ ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നല്‍കിയത്. ‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയം ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തില്‍ നിന്നുള്ള കയ്യിട്ടു വാരല്‍ അധികകാലം മുന്നോട്ടു പോകില്ല’ […]

രക്തം വീഴ്ത്തി സന്നിധാനം അശുദ്ധമാക്കാന്‍ ഒരുങ്ങിയവരെ ഞാനാണ് തടഞ്ഞത്; പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട:  ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ കാത്തു നിന്നിരുന്നുവെന്ന പ്രസ്താവന തിരുത്തി രാഹുല്‍ ഈശ്വര്‍. യുവതി പ്രവേശനം തടയാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറായിരുന്ന ആളുകളെ താന്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഗാന്ധി മാര്‍ഗ്ഗം കൈവിടരുതെന്നാണ് അവരോട് പറഞ്ഞതെന്നും രാഹുല്‍ പറയുന്നു. പിണറായി വിജയന്‍റെ പോലീസ് പരാജയപ്പെട്ടത് അയ്യപ്പനോടാണ്. അതിനാല്‍ ഒരു ഈഗോ ഇഷ്യുവായി ഇതിനെ കാണരുതെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ശക്തനായ മുഖ്യമന്ത്രി പരാജയം മറച്ചു വക്കാനാണ് […]

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ സ്വയം മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താന്‍ ആളെ നിര്‍ത്തിയിരുന്നു: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്ന് അയ്യപ്പധര്‍മ്മ സേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വറിന്‍റെ വെളിപ്പെടുത്തല്‍. കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിന് മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു […]

രാഹുൽ ഈശ്വറിന് ജാമ്യം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം.  റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കോടതി ജമ്യം അനുവദിച്ചത്. തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച്‌ എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് രാഹുല്‍ […]

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ശബരിമല പരിസരത്ത് സമരം നടത്തിയ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു നീക്കി. പമ്പാ പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അക്രമക്കാരികളായ പ്രതിഷേധക്കാര്‍ ഓരോരുത്തരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്. അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ക്യാമറകളും അടിച്ചുതകര്‍ത്തു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമവും ഉണ്ടായി. റിപ്പോട്ടര്‍ ചാനലിന്‍റെ ക്യാമറയാണ് തകര്‍ത്തത്. ആജ് തക് ചാനലിലെ വനിതാപ്രവര്‍ത്തകയ്ക്ക് കല്ലേറില്‍ പരിക്കേറ്റു. കൂടാതെ റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന എന്‍ഡിടിവിയുടെ സ്‌നേഹ കോശി എനിവരെയും കയ്യേറ്റം […]

ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ?: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ എന്ന ചോദ്യവുമായി ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കൂടുതല്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനെതിരായ നീക്കമായിരിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമലയില്‍ നേരത്തെ സ്ത്രീകള്‍ കയറിയ സംഭവങ്ങള്‍ ആചാരഭ്രംശമാണെന്നും അവയെ സാമാന്യവത്ക്കരിക്കുകയല്ല വേണ്ടതെന്നും രാഹുല്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖ പരമ്പരയിലാണ് ശബരിമല വിഷയത്തില്‍ രാഹുല്‍ തന്‍റെ നിലപാട് അറിയിച്ചത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ […]

‘കേരളം പഴയ കേരളമല്ല, എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പനാ’: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാടാനുറച്ച്‌ ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കേരളം പഴയ കേരളമല്ലെന്നും എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പന്‍ തന്നെയാണെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിപ്ലവത്തിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇനി 9 ദിവസം | നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ പോരാടി ജയിക്കും – (2 Points, 30 […]