ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ?: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരു പുരുഷനെ കാടിനുള്ളില്‍ പോയി ശല്യപ്പെടുത്തുന്നതു ശരിയാണോ എന്ന ചോദ്യവുമായി ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍.

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ കൂടുതല്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും എന്നാല്‍ അത് ഇടതുപക്ഷത്തിനെതിരായ നീക്കമായിരിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ശബരിമലയില്‍ നേരത്തെ സ്ത്രീകള്‍ കയറിയ സംഭവങ്ങള്‍ ആചാരഭ്രംശമാണെന്നും അവയെ സാമാന്യവത്ക്കരിക്കുകയല്ല വേണ്ടതെന്നും രാഹുല്‍ പ്രതികരിച്ചു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖ പരമ്പരയിലാണ് ശബരിമല വിഷയത്തില്‍ രാഹുല്‍ തന്‍റെ നിലപാട് അറിയിച്ചത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കരുത് എന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത് ? ഏതു ഗ്രന്ഥത്തിലാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് എന്ന ചോദ്യത്തിന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷം നാലു ലക്ഷം സ്ത്രീകളാണ് ശബരിമലയില്‍ എത്തിയത്.

ശബരിമലയില്‍ സ്ത്രീവിവേചനമില്ല, പ്രായനിയന്ത്രണമാണുള്ളത്. പ്രായനിയന്ത്രണത്തെ സ്ത്രീവിവേചനമാക്കി സുപ്രീം കോടതിയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതിനാലാണ് കേസ് തോറ്റത്. ലിംഗവിവേചനമല്ല ശബരിമലയിലുള്ളതെന്നും രാഹുല്‍ തുറന്നുപറഞ്ഞു.

prp

Related posts

Leave a Reply

*