രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 കാരന്‍; ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍

ജക്കാര്‍ത്ത: ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ പലതും അവിശ്വസനീയമായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍  ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 വയസുകാരനാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുന്നത്.

 

ഇന്തോനേഷ്യയിലാണ് സംഭവം. അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്സ്റേ എടുത്തു. എക്സ്റേയില്‍ കണ്ട കാഴ്ചയും ഇവരെ അത്ഭുതപ്പെടുത്തി. ആ സമയം കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണപ്പെട്ടു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും മുട്ട വരില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

Image result for teenage boy claims he has laid 20 eggs

ഇത് മുട്ട തന്നെയാണോ എന്നറിയാന്‍ ഉടച്ചുനോക്കിയപ്പോള്‍ മഞ്ഞയും വെള്ളയും ചേര്‍ന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടിയുടെ ഈ അവസ്ഥ കൂടി വന്നപ്പോഴാണ് ഡോക്ടര്‍മാരെ സമീപിച്ചതെങ്കിലും കാര്യമായ വ്യത്യാസം അപ്പോഴും ഉണ്ടായില്ല.

കുട്ടി മുട്ട വിഴുങ്ങിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ വാദം. അല്ലെങ്കില്‍ മലദ്വാരത്തിനുള്ളില്‍ കയറ്റിവെച്ചതാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാന്‍ കുട്ടിയോ മാതാപിതാക്കളോ തയ്യാറായിട്ടില്ല. മുട്ട വിഴുങ്ങേണ്ടതോ മലദ്വാരത്തില്‍ കയറ്റി വെയ്ക്കേണ്ടതോ ആയ എന്ത് ആവശ്യമാണ് മകനുള്ളതെന്ന് പിതാവ് ചോദിക്കുന്നു.

Image result for teenage boy claims he has laid 20 eggs

എന്തായാലും സ്വാഭാവികമായ മറ്റെല്ലാ ആന്തരികാവയവങ്ങളുമായി ജനിച്ച ഒരു മനുഷ്യകുട്ടിയുടെ ശരീരത്തില്‍ എങ്ങനെ മുട്ട വരുന്നു എന്ന ആശങ്കയിലാണ് വൈദ്യലോകം. ഇന്തോനേഷ്യയിലെ സൈഖ് യൂസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.

 

 

Related posts

Leave a Reply

*