ബ്ലഡ് ഗ്രൂപ്പ് നോക്കി സ്വഭാവം തിരിച്ചറിയാം

പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്. എ, എബി,  ബി,  ഒ. ഈ നാല് വിഭാഗങ്ങളിലൂടെയാണ് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ജപ്പാനിലുള്ളവര്‍ വിശദീകരിക്കുന്നത്.

എ വിഭാഗം

തങ്ങള്‍ക്കു ചുറ്റിലും എന്ത് പ്രശ്ങ്ങള്‍ ഉണ്ടായാലും അതിനെ സധൈര്യം നേരിടുന്നവരാണ് ഈ വിഭാഗക്കാര്‍. മറ്റുവര്‍ വിഷമിച്ചും ഭയപ്പെട്ടും നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ക്കു കൂടി ധൈര്യം പകരാന്‍ കെല്പുള്ളവരാണിവര്‍. സമാധാനകാംക്ഷികളായ ഇവര്‍ കാര്യങ്ങളെ വളരെ നയപരമായി കൈകാര്യം ചെയ്യും.അതേസമയം തന്നെ അന്തര്‍മുഖരും പ്രശ്നങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരുടെ വലിയൊരു പോരായ്മാ എന്നത് തങ്ങളൊരിക്കലും മറ്റുള്ളവരുമായി ചേര്‍ന്ന് പോകില്ലെന്ന ചിന്തയാണ്. എന്നാല്‍ ഇവരുടെ കൂടെയുള്ളവര്‍ക്കു എപ്പോഴും എന്തിനും ഇവരെ ആശ്രയിക്കാവുന്നതാണ്. സര്‍ഗ്ഗപരമായി കഴിവ് പുലര്‍ത്തുന്ന ഇവര്‍ ലോലഹൃദയരും പൂര്‍ണതക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരുമാണ്. മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഈ വിഭാഗക്കാര്‍ എ ബി വിഭാഗവുമായും സ്വവിഭാഗവുമായും വളരെയധികം പൊരുത്തപ്പെട്ടുപോകാറുണ്ട്.

എബി വിഭാഗം

ഈ വിഭാഗത്തെ എളുപ്പത്തില്‍ വേര്‍തിരിക്കാന്‍ പ്രയാസമാണ്.ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകളും ഇക്കൂട്ടര്‍ പ്രകടിപ്പിക്കും. ഉദാഹരണമായി പറഞ്ഞാല്‍, മറ്റുള്ളവരുമായി പെട്ടന്ന് അടുക്കുമെങ്കിലും നാണം കുണുങ്ങികളായിരിക്കും. ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരും വിശ്വസിക്കാന്‍ കൊള്ളുന്നവരുമായിരിക്കും ഇവര്‍.കലയിലും തത്വചിന്തയിലും താല്പര്യമുള്ളവരായിരിക്കും. പ്രവചനാതീതമായ സ്വഭാവ ത്തിനുടമകളാണ്. എന്തെങ്കിലും ഒരു കാര്യത്തെയോ ആളുകളെയോ കുറിച്ച്‌ മുന്‍ധാരണയോടെ ചിന്തിക്കുകയും അവരുമായി ബന്ധപെടുമ്പോള്‍ ആ ധാരണകള്‍ അതേപടി മാറ്റുകയും ചെയ്യുന്നതില്‍ മിടുക്കരാണിവര്‍. പെട്ടന്ന് പ്രതികരിക്കുക എന്നുള്ളതും ഇവരുടെ സവിശേഷതയാണ്.

ബി വിഭാഗം

വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഈ വിഭാഗക്കാര്‍.ഏല്പിക്കുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നവരാണിവര്‍.കഠിനാധ്വാനികളും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവരുമാണ്.തങ്ങളുടെ ലക്ഷ്യത്തിലെത്താനായി കഠിനമായി ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍.ചെറിയ കാര്യങ്ങള്‍ പോലും വിട്ടുകളയാതെ എല്ലാം ഭംഗിയായി ചെയ്യാന്‍ ഇവര്‍ ഇപ്പോഴും താല്പര്യം കാണിക്കാറുണ്ട്.ചില സമയങ്ങളില്‍ വളരെ ഗൗരവപൂര്‍വം പെരുമാറുന്ന ബി വിഭാഗക്കാര്‍ ചിലപ്പോള്‍ നിര്‍വികാരരുമാണ്.പലപ്പോഴും അവിശ്വസനീയമായ രീതിയില്‍ പെരുമാറാറുണ്ട് ഇക്കൂട്ടര്‍.സദുദ്ദേശപരമായി പ്രവര്ത്തിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ അമിതാവേശത്തിന്റെ പുറത്തു ഇവര്‍ക്ക് വിനയായി ഭവിക്കാനിടയുണ്ട്.സ്വന്തം വിഭാഗവുമായും എ ബി വിഭാഗവുമായും ഇവര്‍ നന്നായി ചേര്‍ന്ന് പോകും.

ഒ വിഭാഗം

ഊര്‍ജസ്വലരും ഉത്സാഹഭരിതരും മറ്റുള്ളവരോട് പെട്ടന്ന് ഇണങ്ങുന്ന വരുമാണ് ഈ വിഭാഗക്കാര്‍.എല്ലാ രക്തവിഭാഗക്കാരുമായും ചേര്‍ന്ന് പോകുന്നതിനു ഇവര്‍ക്ക് യാതൊരു മടിയുമുണ്ടാകാറില്ല.വളരെ കാലത്തേക്ക് ഒരു കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണിവര്‍.മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു വില കല്പിക്കുന്ന ഇവര്‍ താനുള്‍പ്പെട്ട സാമൂഹിക വിഭാഗങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ താല്പര്യമുള്ളവരാണ്.ആത്മവിശ്വാസത്തോടെ എല്ലായ്പ്പോഴും പെരുമാറുന്നവരാണ് ഇക്കൂട്ടര്‍. ഒ വിഭാഗത്തില്‍പെട്ട ആളുകള്‍ ശ്രേഷ്ഠരാണെന്നാണ് ജപ്പാനിലുള്ളവരുടെ വിശ്വാസം. എ ബി വിഭാഗവുമായും സ്വവിഭാഗവുമായും നല്ലതുപോലെ പൊരുത്തപ്പെട്ടു പോകുന്നവരാണിവര്‍.

prp

Related posts

Leave a Reply

*