വ​രാ​പ്പു​ഴ കേസ്; ആയുധങ്ങള്‍ കണ്ടെത്തി

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ല്‍ വാ​സു​ദേ​വ​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വ​ടി​വാ​ള്‍, ഇ​രു​ന്പ് പൈ​പ്പ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ണ​ഷ​സം​ഘം ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ള്‍ ആ​യു​ധ​ങ്ങ​ള്‍ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളെ ദേ​വ​സ്വം​പാ​ട​ത്ത് എ​ത്തി​ച്ച്‌ അ​ന്വേ​ഷ​ണ​സം​ഘം ഇന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ വി​പി​ന്‍, തു​ള​സീ​ദാ​സ്, അ​ജി​ത് എ​ന്നി​വ​രെ ദേ​വ​സ്വം​പാ​ട​ത്ത് എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. വ​രാ​പ്പു​ഴ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ല​കേ​സു​ക​ളി​ലും ഇ​വ​ര്‍ പ്ര​തി​ക​ളാ​യി​രു​ന്നു. വാ​സു​ദേ​വ​നെ കൊല്ലണമെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നു പ്ര​തി​ക​ള്‍ ആ​ക്ര​മ​ണം […]

വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

വാരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ നാലാം പ്രതി എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദീപക്കിന്‍റെ ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് കോടതി പരിഗണിക്കും. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും […]

വരാപ്പുഴ കസ്റ്റഡി മരണം; സി.ഐയ്ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, കൊലക്കുറ്റത്തിലെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. സി.ഐയുടെ ജാമ്യാപേക്ഷയെ പ്രോസിക്യുഷന്‍ എതിര്‍ത്തിരുന്നു.   തെളിവു നശിപ്പിച്ചു, തെറ്റായ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിച്ചു, അന്യായ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരിച്ച ശ്രീജിത്തിനെ സി.ഐ ചോദ്യം ചെയ്തിരുന്നില്ല എന്ന് കണ്ടെത്തിയ അന്വേഷണം കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം, […]

എസ്‌ഐ ദീപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വരാപ്പുഴ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് യുവാവിനെ ക്രൂരമായി ചവിട്ടിക്കൊന്ന കസ്റ്റഡി മരണകേസില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയില്‍ വിട്ടു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യം ചെയ്യലിനായി ദീപക്കിനെ കസ്റ്റഡിയില്‍ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ എസ്.ഐ ദീപക്കിനെ വിട്ടിരിക്കുന്നത്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി നേരത്തെ തള്ളിയിരുന്നു. ദീപകിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.    

വരാപ്പുഴ കസ്റ്റഡി മരണം: പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്‍റെ ഭാര്യ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദ്ദിച്ച മൂന്ന് ആര്‍ടിഎഫുകാരെയും തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി എന്നിവരാണ് തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തത്. ആലുവ മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു പേര്‍ക്കും ചില മാറ്റങ്ങള്‍ വന്നിരുന്നു. താടിയുണ്ടായിരുന്നവര്‍ അതൊഴിവാക്കിയിട്ടുണ്ട്. എന്നാലും എല്ലാവരെയും തിരിച്ചറിയാന്‍ സാധിച്ചുവെന്ന്  അഖില പറഞ്ഞു. വരാപ്പുഴ കേസില്‍ സിബിഐ അന്വേഷണം […]

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്. ദീപകിന്‍റെ  ജാമ്യാപേക്ഷയെ പോലീസ് എതിര്‍ത്തിരുന്നു. ദീപകിനെ കസ്റ്റഡിയില്‍ വേണമെന്ന് കാണിച്ച്‌ പോലീസ് അപേക്ഷയും നല്‍കിയിരുന്നു. ശ്രീജിത്തിനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ദീപക് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ അന്ന് അവധിയില്‍ ആയിരുന്നു. ശ്രീജിത്തിനെ സിവില്‍ വേഷത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നും തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമാണ് ദീപക് ഉന്നയിച്ചത്. എന്നാല്‍ ദീപക് മര്‍ദ്ദിച്ചതായി […]

വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ഒന്നാം പ്രതി

വരാപ്പുഴ: ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്. ദീപക് ഒന്നാം പ്രതി . കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതി പരിഗണിക്കുന്നതും ഇന്നാണ്. ആലുവ റൂറല്‍ എസ്പിയുടെ സ്ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കു പുറമേ എസ്‌ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നു ശ്രീജിത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ […]

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ ആരായാലും വെറുതെ വിടില്ലെന്ന് ബെഹ്‌റ

തിരുവനന്തപുരം : വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ ഉത്തരവാദികള്‍ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശ്രീജിത്തിന്‍റെ മരണത്തില്‍ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അത് ക്വാസി ജുഡീഷ്യല്‍ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ മുന്‍വിധിയോടെ പ്രസ്താവന നടത്തുന്നത് ശരിയല്ല. കേസന്വേഷണത്തില്‍ മികവു തെളിയിച്ച സംഘമാണ് ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്. തങ്ങളെ ബലിയാടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച്‌ കൊണ്ടുള്ള ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്തുവന്നതായി അറിഞ്ഞു. അത് നേരില്‍ കണ്ടില്ല. ഇത് ലഭിച്ചാല്‍ അതും പ്രത്യേക അന്വേഷണസംഘത്തിന് […]

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പൊലീസ് പിടികൂടിയത് ആളുമാറി

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആളുമാറി. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്‍റെ വീട് ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. വാസുദേവന്‍റെ സഹോദരന്‍ ഗണേശനാണ് എസ്പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ഫോഴ്‌സിന് ശ്രീജിത്തിനെ കാണിച്ചുകൊടുത്തത്. കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം പരിചയമുണ്ടായിരുന്നില്ല. തെറ്റായ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാസുദേവന്‍റെ വീട് ആക്രമിക്കപ്പെടുമ്പോള്‍ ശ്രീജിത്ത് വീട്ടിലുണ്ടായിരുന്നു. ഇക്കാര്യം ശ്രീജിത്തിന്‍റെ സഹോദരനും വ്യക്തമാക്കി. ശ്രീജിത്തിനെ […]

ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന്​ വാ​സു​ദേ​വ​ന്‍റെ കുടുംബം

വ​രാ​പ്പു​ഴ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച ശ്രീ​ജി​ത്ത് ത​ന്‍റെ അ​ച്ഛ​നെ മ​ര്‍​ദ്ദി​ച്ച​വ​രുടെ കൂട്ടത്തില്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വാ​സു​ദേ​വ​ന്‍റെ മ​ക​ന്‍ വി​നീ​ഷ്. പോ​ലീ​സി​ന് ആ​ളു​മാറിയതാ​ണ്. മ​റ്റൊ​രു ശ്രീ​ജി​ത്തി​നെ​ക്കു​റി​ച്ചാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വിനീ​ഷ് പ​റ​ഞ്ഞു. പരാതിയില്‍ പറഞ്ഞ ആളുകളെയൊന്നും പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടില്ലെന്നും അതിനിടെയാണ്​ സംഭവമുണ്ടാ​യതെന്നും വിനീഷ് വ്യക്തമാക്കി. വീ​ടാ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്നു വാ​സു​ദേ​വ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​സ്റ്റ​ഡി​യി​ല്‍ വ​ച്ചു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ശ്രീജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ […]