കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണന്‍റെ മകന്‍ ശ്രീജിത്താണ് (26) ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് തിങ്കളാഴ്ച വൈകുന്നേരം ആറിനു മരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എറണാകുളം ഗുരുവായൂര്‍ ദേശീയപാതയില്‍ ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. പിഞ്ചുകുഞ്ഞിനെ ബൈക്കില്‍ ആശുപത്രിയില്‍ കൊണ്ടുപോവാനെത്തിയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡിലിട്ടു മര്‍ദിച്ചു. വാഹനങ്ങള്‍ തടയാന്‍ കൊടികളുമായി എത്തിയ ഹര്‍ത്താല്‍ […]

