തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ വീഴ്ചയുണ്ടായെന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിലെ ബന്ധപ്പെട്ടവരുമായി അഭിപ്രായം പോലും ചോദിക്കാതെയാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയത്. ഇത് ഇപ്പോള്‍ വലിയ ചര്‍ച്ചയാക്കേണ്ട കാര്യമില്ല. റിപ്പോര്‍ട്ട് അന്തിമമെന്ന പ്രചാരണം കോടതിയെ അപമാനിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Tag: thiruvananthapuram
അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്‍റ്; സര്‍ക്കാരിനെ ട്രോളി ജയശങ്കര്‍
തിരുവനന്തപുരം: പ്രളയം മനുഷ്യനിര്‍മിതമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്‍റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സര്‍ക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ടെന്നാണ് ജയശങ്കറിന്‍റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ […]
സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു. ഇന്ന് പത്രിക സമർപ്പിക്കുന്നവരിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയും ഉൾപ്പെടുന്നു. മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നാളെയാണ് സൂക്ഷമ പരിശോധന. മുൻകരുതൽ എന്ന നിലയിൽ പ്രധാന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി […]
സൂര്യാഘാതം; തീവ്രത കുറയ്ക്കാന്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്
തിരുവനന്തപുരം: സൂര്യാഘാതത്തിന്‍റെ തീവ്രത കുറയ്ക്കാനായി പരിശോധന കര്‍ശനമാക്കാനായി തൊഴില്‍ വകുപ്പ്. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കുന്നത്. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരമാണ് കമ്മീഷണര്‍ ഉത്തരവ് നല്‍കിയിട്ടുള്ളത്. ഈ മാസം 30 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ട്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്നു മണിവരെ വിശ്രമ വേളയായി പ്രഖ്യാപിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണി മുതല്‍ […]
സുരേഷ് ഗോപി ആട്ടിന്‍ തോലിട്ട ചെന്നായ, പത്തരമാറ്റ് അവസരവാദി; എം.എ നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സംവിധായകന്‍ എം.എ നിഷാദ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി പത്തരമാറ്റ് അവസരവാദിയാണെന്നും, തനിക്കിനിയൊരു ജന്മമുണ്ടെങ്കില്‍ ബ്രാഹ്മണനായി ജനിച്ചാല്‍ മതിയെന്ന മുന്‍ താരത്തിന്‍റെ പരസ്യപ്രസ്താവന മാത്രം മതി അയാളിലെ സവര്‍ണ്ണമനസിന്‍റെ ആഴം അളക്കാനെന്നും എം.എ നിഷാദ് പറഞ്ഞ് വച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍……. താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ആദ്യമല്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്….. പണ്ടൊരു സരസനായ […]
വയനാട് ഒരുങ്ങി; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലേക്ക്, ഒപ്പം പ്രിയങ്കയും
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ വയനാട്ടിലേക്ക് തിരിക്കും. രാത്രി എട്ട് മണിയോടെ കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. തുടര്‍ന്ന് നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കല്‍പറ്റയിലേക്ക് പോകുക. തുടര്‍ന്ന് കളക്‌ട്രേറ്റിലെത്തി പത്രിക […]
പോക്സോ കേസ്; ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളി. കേസില്‍ മുന്‍ ഇമാം ഷെഫീക് ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കയറ്റിയതെന്ന് ഷെഫീക്ക് പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പേപ്പാറയിലുള്ള വനത്തിനോട് ചേര്‍ന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ട സ്ത്രീകള്‍ ചോദ്യം ചെയ്തപ്പോള്‍ […]
നികുതി അടച്ചില്ല; 3 കെഎസ്‌ആര്‍ടിസി സ്കാനിയ ബസ്സുകള്‍ ആര്‍ടിഒ പിടിച്ചെടുത്തു
തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് കെഎസ്‌ആര്‍ടിസി സ്കാനിയ ബസ്സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമുള്ള ബംഗളരൂ സര്‍വീസുകള്‍ കെഎസ്‌ആര്‍ടിസി റദ്ദാക്കി. മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. രണ്ട് ബംഗളൂരു സര്‍വീസുകളും ഒരു മൂകാംബിക സര്‍വീസുമാണ് റദ്ദാക്കിയത്. മൂന്ന് ബസ്സിലെയും മുഴുവന്‍ സീറ്റുകളും നേരത്തെ തന്നെ യാത്രക്കാര്‍ ബുക്ക് ചെയ്തതാണ്. പെട്ടന്നുളള റദ്ദാക്കല്‍ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. എന്നാല്‍ കെഎസ്‌ആര്‍ടിസി പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. പത്തു ബസ്സുകളാണ് അഞ്ച് വര്‍ഷത്തേക്കായി കെഎസ്‌ആര്‍ടിസി വാടകയ്‌ക്കെടുത്തത്. […]
പൊലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌കരിക്കും; ലൂസിഫറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിയ്‌ക്കും പരാതി
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനെതിരെ പരാതിയുമായി കേരള പൊലീസ്. ലൂസിഫറിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന പത്രപരസ്യത്തില്‍ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ലൂസിഫറിന്‍റെ പത്രപരസ്യത്തില്‍ പ്രതിഷേധിച്ച് പൊലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹന്‍ലാല്‍ കഥാപാത്രം പൊലീസ് വേഷത്തിലെ കഥാപാത്രത്തിന്‍റെ […]
ചൂടു കൂടുന്നതിനുപിന്നാലെ വൈദ്യുതി ഉപയോഗം കൂടുന്നു; പവര്‍കട്ടിന് സാധ്യത
തിരുവനന്തപുരം: ചൂടു കൂടുകയും വെള്ളം വറ്റിതുടങ്ങുകയും ചെയ്യുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പവര്‍കട്ടിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. രാത്രി വൈദ്യുതി ഉപയോഗം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കമ്പനികളെ ആശ്രയിച്ചാണ് കെഎസ്ഇബി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നത്. ഇത് ചെലവ് കൂട്ടി. സര്‍ക്കാര്‍ വൈദ്യുതി ഗ്രിഡില്‍ നിന്ന് എടുക്കുന്ന വൈദ്യുതിയുടെ അളവും കൂടിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.കേരളത്തിലെ രാത്രി വൈദ്യുതി ഉപയോഗം 4311 മെഗാവാട്ട് […]










