തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടും മീനച്ചൂടും ഉച്ചസ്ഥായിലെത്തിയപ്പോൾ വിപണിയിൽ വിലക്കയറ്റം രൂക്ഷമാവുകയാണ്. പഴവർഗ വിപണിയിലാണ് പൊള്ളുന്ന വില. ചുട്ടുപൊള്ളുന്ന വേനലിൽ അൽപ്പമൊരു ആശ്വാസം പകരുന്ന പഴ വർഗങ്ങൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ്. ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കിൽ ഇന്നത് 65 ആയി. തണ്ണിമത്തനും പൈനാപ്പിളിനും എല്ലാം വില വർധിച്ചു. തമിഴ്‌നാട്ടിലെയും കർണാടകയിലെയും കാർഷിക മേഖലയിലെ ജലക്ഷാമം പഴ […]
Tag: thiruvananthapuram
രാഹുല്‍ അമൂല്‍ ബേബി തന്നെ, ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയെന്ന് വിഎസ്
തിരുവനന്തപുരം: ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ബുദ്ധിയാണ് രാഹുല്‍ ഗാന്ധിക്കെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. അതുകൊണ്ടാണ് രാഹുലിനെ താന്‍ അമൂല്‍ ബേബിയെന്നു വിളിച്ചു കളിയാക്കിയതെന്ന്ന്നും ആ വിളി ഇപ്പോഴും പ്രസക്താണെന്നും വിഎസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്‍റെ കുറിപ്പ് മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ അമുല്‍ പുത്രന്‍ എന്ന് വിളിച്ച് കളിയാക്കുകയുണ്ടായി. അത് ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികള്‍ മനസ്സിലാക്കാതെ, ശിശുസഹജമായ അതി വൈകാരികതയോടെ സാഹചര്യങ്ങളെ സമീപിക്കുന്നതുകൊണ്ട് പറഞ്ഞതായിരുന്നു. മദ്ധ്യ […]
പപ്പുമോന്‍ പ്രയോഗം അനുചിതം, മുഖപ്രസംഗം തിരുത്തുമെന്ന് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള മുഖപ്രസംഗം തിരുത്തുമെന്ന് ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പിഎം മനോജ്. മുഖപ്രസംഗത്തില്‍ ഇത്തരമൊരു പ്രയോഗം കടന്നുകൂടിയത് അനുചിതമാണെന്ന് മനോജ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മുഖപ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് വിശദീകരണം. രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സിപിഎമ്മിന്‍റെ രാഷ്ട്രീയമല്ലെന്ന് മനോജ് പറഞ്ഞു. രാഹുല്‍ഗാന്ധിയെ ബിജെപി പപ്പുമോന്‍ എന്ന് വിളിച്ചപ്പോഴും കോണ്‍ഗ്രസിന്‍റെ വടകര സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്നു വിളിച്ചപ്പോഴും ഞങ്ങള്‍ […]
മധ്യവേനലവധിക്ക് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍. കൊടും ചൂടിന്‍റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണ്. എല്‍പി സ്‌കൂളുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ വരെ ഉത്തരവ് പാലിക്കണം. മധ്യവേനലവധിക്ക് ക്യാമ്പുകളോ ശില്‍പശാലകളോ സംഘടിപ്പിക്കുന്നത് പരമാവധി 10 ദിവസമായി നിജപ്പെടുത്തി. ഇതിനായി മുന്‍കൂര്‍ അനുമതി നേടണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബാലാവകാശകമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇടപെടല്‍. സംസ്ഥാനത്തെ ചില […]
ഏപ്രില്‍ ഒന്നു മുതല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു
തിരുവനന്തപുരം: ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ലേറ്റില്‍ പതിച്ച് ഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഡീലര്‍മാര്‍ക്കായിരിക്കും. നമ്പര്‍ പ്ലേറ്റ് നിര്‍മിക്കാന്‍ ഏതെങ്കിലും അംഗീകാരമുള്ള സ്ഥാപനത്തെ വാഹനനിര്‍മാതാവിനു സമീപിക്കാം. രജിസ്‌ട്രേഷന്‍ നമ്പര്‍, എഞ്ചിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റംവരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ലാസ് […]
‘മീനിന്‍റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കും’; ശശി തരൂരിന്‍റെ ട്വീറ്റിന് കടുത്ത വിമര്‍ശനം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ അപമാനിച്ച ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ കൊച്ചിയിലെ തീരദേശമേഖലകളിലും കടുത്ത പ്രതിഷേധം. ശശി തരൂര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തി. അരയ വിഭാഗത്തിനോടുളള കോണ്‍ഗ്രസിന്‍റെ മനോഭാവമാണിതെന്നും സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. മീനിന്‍റെ മണം തനിക്ക് ഓക്കാനം ഉണ്ടാക്കുന്ന ഒന്നാണ് എന്നാണ് ട്വിറ്റര്‍ വഴി അദ്ദേഹം പറഞ്ഞത്. വെജിറ്റേറിയനായ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നുവെന്നാണ് ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്തത്. ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ശശി […]
ചൂട് ഇനിയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം; കടുത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും കൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ ജാഗ്രതാനിര്‍ദേശം നല്‍കി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ ചൂടുകൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ആകെ 60 പേര്‍ക്കാണ് സൂര്യാതാപമേറ്റത്. കോഴിക്കോട് മൂന്നുപേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ആളുകള്‍ക്ക് പൊള്ളലേറ്റത്. ആലപ്പുഴയില്‍ 18 പേര്‍ക്കും […]
അച്ഛന്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി: കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ആര്‍. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കുഴഞ്ഞു വീണപ്പോള്‍ പൊലീസ് ശരിയായ രീതിയില്‍ ഇടപെട്ടില്ലെന്ന് മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ക്യാബിനറ്റ് റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദപരായ സമീപനമായിരുന്നെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യം കൊല്ലം എസ്പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നേരത്തെ, കോട്ടുക്കലില്‍ സമ്മേളന സ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം […]
കോവളത്ത് വിനോദസഞ്ചാരി മുങ്ങിമരിച്ച സംഭവം: കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: കോവളത്ത് കെടിഡിസിയുടെ ഹോട്ടലായ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ. 2006ല്‍ നടന്ന സംഭവത്തിലാണ് സുപ്രീംകോടതി ഇപ്പോള്‍ പിഴ വിധിച്ചത്. സത്യേന്ദ്ര പ്രതാപ് എന്നയാളാണ് കെടിഡിസിയുടെ ഹോട്ടലിലെ സ്വിമ്മിംങ് പൂളില്‍ മുങ്ങി മരിച്ചത്. ഈ സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു. പിഴ തുക സത്യേന്ദ്ര പ്രതാപിന്‍റെ കുടുംബത്തിന് കൈമാറും. […]
സുരേന്ദ്രനെ തള്ളി ശ്രീധരന്‍പിള്ള; ശബരിമല പ്രചരണ വിഷയമാക്കില്ല
തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ തമ്മിലടി അവസാനിക്കുന്നില്ല. മണ്ഡലത്തില്‍ ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്നങ്ങളും പ്രധാന പ്രചരണ വിഷയമാക്കുമെന്ന് കെ.സുരേന്ദ്രന്‍റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തള്ളി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടര്‍ ഭരണം നടത്തേണ്ടതിന്‍റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് […]










