തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ കേരളം വെന്തുരുകുന്നു . ഇന്നലെ സംസ്ഥാനത്ത് സൂര്യാഘാതമേറ്റത് 35 പേര്‍ക്ക്. ചുട്ടു പൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുകയാണ്. ഇന്നലെ വരെ സംസ്ഥാനത്ത് 147 പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്‌സും 39 പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇടുക്കി ഹൈറേഞ്ചിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇടുക്കി രാജാക്കാട്ട് കര്‍ഷകനായ തകിടിയേല്‍ മാത്യൂവിന് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. കാഞ്ഞിരപ്പള്ളിയില്‍ […]
Tag: thiruvananthapuram
ലിംഗ സമത്വത്തിന് വേണ്ടി കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി, മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്‍റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍പ്പിന്‍റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തില്‍ ചെറുത്തുനില്‍പ്പിന്‍റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവര്‍ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയില്‍ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം […]
ഡ്രോണ്‍ പറത്തിയത് റെയില്‍ പാതയ്ക്കായി സര്‍വേ നടത്തിയവര്‍; നിയന്ത്രണം വിട്ടതാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: തലസ്ഥാനത്തെ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തിയവരെ തിരിച്ചറിഞ്ഞു. ഡ്രോണ്‍ പറത്തിയത് റെയില്‍ പാതയ്ക്കായി സര്‍വേ നടത്തിയവരാണ്. നേമത്ത് പറത്തിയ ഡ്രോണ്‍ നിയന്ത്രണം വിട്ടതാണെന്ന് ഏജന്‍സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യം ഡ്രോണ്‍ കണ്ടത് കോവളത്തും ശംഖുമുഖത്തും തുമ്പയിലുമാണ്. ഇതിനു പിന്നാലെ ഇന്നലെ പൊലീസ് ആസ്ഥാനത്തിനും ശ്രീപത്മനാഭ ക്ഷേത്രത്തിന് മുകളിലും ഡ്രോണ്‍ കണ്ടു. അന്വേഷണത്തിനായി ശംഖുമുഖം എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചിരുന്നു. രണ്ട് മാസം മുമ്പും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്നിരുന്നു. അന്ന് സമീപത്തെ കല്യാണ ഓഡിറ്റോറിയത്തില്‍ […]
ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മുബൈയില്‍ നിന്ന് കണ്ടെത്തി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ഓച്ചിറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന്‍ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം […]
മണിയെ ബ്ലാക്ക് മണിയെന്ന് വിളിച്ച് പീതാംബരക്കുറുപ്പ്; പരാമര്‍ശം വിവാദത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിയെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പ്. കേരളം അനുഭവിച്ച പ്രളയത്തിന്‍റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം. ആറ്റിങ്ങല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചായിരുന്നു പീതാംബരക്കുറിപ്പിന്‍റെ പരാമര്‍ശം. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നില ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്‍റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ത്ഥിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി […]
ഇന്നത്തെ സ്വര്‍ണവില
തിരുവനന്തപുരം: ഇന്ന് സ്വര്‍ണവില കൂടി .ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,005 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 24,040 രൂപയാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച് 24 ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.
കേരളം ചുട്ടുപൊള്ളുന്നു; ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: സൂര്യാതപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ. ചൂട് കൂടിയതിനാല്‍ വയറസുകളും ഫംഗസുകളും കൊതുകും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൊഴിലാളികള്‍ ഉള്‍പ്പടെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. […]
ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്
തിരുവനന്തപുരം: ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പോലീസ്. ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഡ്രോണ്‍ ക്യാമറകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; തന്ത്രപ്രധാന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നവര്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. 2018 ഡിസംബര്‍ മുതല്‍ ഡ്രോണുകള്‍ക്ക് […]
തര്‍ക്കം ഇനി വേണ്ട തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ആര്‍എസ്എസ്
തിരുവനന്തപുരം: തർക്കങ്ങൾ മുമ്പോട്ട് പോയാല്‍ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബിജെപി ദേശീയ നേതൃത്വത്തോട് ആർഎസ്എസ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. ശബരിമല പ്രശ്നം വോട്ടാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്‍റെ പേരിൽ ആർഎസ്എസ് ഉറച്ച് നിന്നത്. എന്നാൽ നായർ സമുദായത്തെ അവഗണിച്ചെന്ന പ്രശ്നമുയർന്നതോടെയാണ് പ്രഖ്യാപനം നടക്കാതായത്. ബിജെപി എ പ്ലസ് വിഭാഗത്തിൽ പെടുത്തിയ മണ്ഡലം എന്നതിനാൽ ഇപ്പോഴത്തെ തർക്കം ലഭിക്കേണ്ടുന്ന വോട്ടിനെ ബാധിക്കും. പ്രശ്നം നേതാക്കൾ മുൻകയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആർഎസ്എസ് […]
‘കടകംപള്ളി സാറിനെ കണ്ടതു കൊണ്ട് ലൂസിഫര്‍ സിനിമയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണമുണ്ടായി’: പൃഥ്വിരാജ്
തിരുവനന്തപുരം: പൃഥ്വിരാജ് ചിത്രം ലൂസിഫറിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായുള്ള ചിത്രം തിയേറ്ററിലെത്താല്‍ ഇനി ദിവസങ്ങള്‍ മാത്രം. 28 നാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രെയിലര്‍ കളറായതോടെ ചിത്രത്തിനായുളള ആകാംക്ഷ കൂടിയിട്ടുണ്ട്. ഇപ്പോള്‍ ഇതാ പൃഥ്വിരാജ് ലൂസിഫറും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുളള ബന്ധം വെളിപ്പെടുത്തുകയാണ്. ലൂസിഫറിന്‍റെ പ്രേമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടകംപള്ളി സുരേന്ദന്‍ സാറിനെ […]









