തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. പതിമൂന്ന് കോടി വിലവരുന്ന ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. ആന്ധ്രാ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഷെഫീക്ക്, ഷാജന്‍, ഇടുക്കി സ്വദേശികളായ അനില്‍ ,ബാബു, ആന്ധ്ര സ്വദേശി റാം ബാബു എന്നിവരാണ് പിടിയിലായത്. ആക്കുളത്ത് വച്ചാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടി. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കായല്‍ ടിണ്ടിഗലില്‍ വച്ചാണ് പിടിയിലായവരുടെ […]
Tag: thiruvananthapuram
മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച് വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം […]
‘നവോത്ഥാന നമ്പര്‍ 1 എന്ന് ഉദ്ഘോഷിക്കുന്ന കേരളത്തില്‍ അവളുടെ വിലാപങ്ങളും ഉയര്‍ന്നുകാണില്ലേ?: ശ്രീയ രമേശ്
തിരുവനന്തപുരം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി നടി ശ്രീയ രമേശ്. സംഭവത്തെ കുറിച്ച് സമൂഹത്തില്‍ കനത്തുവരുന്ന മൗനം വേദനിപ്പിക്കുന്നുവെന്നും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതുകൊണ്ടാണോ പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ ഗൗരവത്തോടെ കാണാന്‍ സര്‍ക്കാരും നേതാക്കളും തയ്യാറാകത്തതെന്നും നടി ഫേസബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ജീവിതത്തിന്‍റെ വര്‍ണ്ണങ്ങളിലേക്ക് പിച്ചവച്ചു തുടങ്ങിയ പതിമൂന്നുകാരിയായ രാജസ്ഥാന്‍കാരി പെണ്‍കുട്ടിയെ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടു പോയിരിക്കുന്നു. ഇതര ദേശങ്ങളിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും, സ്തീകളോടും കുട്ടികളോടും ഉള്ള ക്രൂരതയ്ക്കെതിരെയും പ്രതിഷേധം ഉയര്‍ത്തുന്ന […]
കേന്ദ്രസര്‍ക്കാര്‍ 1154 കോടി നല്‍കിയില്ല; സംസ്ഥാനത്ത് തൊഴിലുറപ്പ് വേതനം മുടങ്ങി
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് മാസമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് ബിജെപിക്കും ഇടതുമുന്നണിക്കും എതിരെ യുഡിഎഫ് പ്രചാരണായുധമാക്കാനൊരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്ളത് 54,17,189 പേരാണ്. ഇവരില്‍ 23,78,824 പേര്‍ സജീവമാണ്. പ്രളയബാധിത മേഖലകളിലടക്കം ചില മണ്ഡലങ്ങളില്‍ ഇവര്‍ നിര്‍ണായക വോട്ട് ബാങ്കാണ്.കഴിഞ്ഞ നവംബര്‍ മുതലുള്ള വേതനമാണ് മുടങ്ങിയത്. ഈ കാലയളവിലെ വേതനത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 1154കോടി രൂപ കുടിശികയാണ്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് തുക നല്‍കേണ്ടത്. കൂടാതെ ഭരണച്ചെലവിനുള്ള 86.87 കോടിയും […]
സംസ്ഥാനത്ത് 8 ജില്ലകളില്‍ മറ്റന്നാള്‍ വരെ കനത്ത ചൂട് അനുഭവപ്പെടും
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് *പകല്‍ 11 മണി മുതല്‍ 3മണി വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.*നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. *രോഗങ്ങള്‍ […]
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ; മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കും: പി.എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ദേശീയ നേതൃത്വമെടുക്കും. ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടായോ എന്ന് അവരോട് ചോദിക്കണമെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം, പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വേണ്ടി കെ സുരേന്ദ്രൻ മത്സരിക്കാൻ സാധ്യതയേറുന്നു. സുരേന്ദ്രനു വേണ്ടി ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തിൽ ഇടപെട്ടെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രൻ […]
സഖാവ് കെ.കെ രമ കരുണാകരന്‍റെ മകനു വേണ്ടി വോട്ടു ചോദിക്കും; വിമര്‍ശനവുമായി ശാരദക്കുട്ടി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍എപി നേതാവുമായ കെ. കെ രമയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് ആര്‍എംപി മുമ്പ് വ്യക്തമാക്കിയതുമാണ്. ഈ സാഹചര്യത്തിലാണ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പരോക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ‘സഖാവ് കെകെ രമ കെ കരുണാകരന്‍റെ മകനു വേണ്ടി വോട്ടു ചോദിക്കും ഈ തിരഞ്ഞെടുപ്പില്‍. അച്ഛന്‍ പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനമാണ് […]
സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം: കാലങ്ങളായിട്ടുള്ള പോരട്ടത്തിനൊടുവില്‍ സംസ്ഥാനം പോളിയോ വിമുക്തമായി. കേരളത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പോളിയോ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പോളിയോ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പോളിയോ തുള്ളിമരുന്ന് വിതരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്. സംസ്ഥാനത്ത് 2000ത്തിലാണ് അവസാനമായി പോളിയോ രോഗബാധ കണ്ടെത്തിയത്. നിലവില്‍ പോളിയോ തുള്ളി മരുന്ന് വര്‍ഷത്തില്‍ രണ്ട് തവണയാണ് നല്‍കുന്നത്. 1995 […]
എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും പരീക്ഷ എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.
സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
തിരുവനന്തപുരം: സ്വര്‍ണക്കുഴലുകള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനി വന്ദന(28)യാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് മലിന്‍ഡോ എയര്‍വേയ്‌സിലെത്തിയ യുവതിയെ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ആണ് പിടികൂടിയത്. യുവതിയില്‍ നിന്ന് 17 ലക്ഷം വിലയുള്ള 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. യുവതി ആഴ്ചയില്‍ രണ്ട് തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് […]










