തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെ ബിജെപി എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദൈവം, മതം, ജാതി എന്നിവ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് […]
Tag: thiruvananthapuram
‘അവരെങ്കിലും നമ്മുടെ പേര് ഓര്‍മിക്കുന്നുണ്ടല്ലോ, പോസിറ്റീവ് എനര്‍ജിയാണത്’; ട്രോളുകളെക്കുറിച്ച് കുമ്മനം
തിരുവനന്തപുരം: ട്രോളുകള്‍ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും താന്‍ അതെല്ലാം അസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. താങ്കളെ കുറിച്ച് നിരന്തരം ട്രോളുകള്‍ ഉയര്‍ന്നിരുന്നല്ലോ അതേക്കുറിച്ചുള്ള പ്രതികരണമെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകാര്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. അവര്‍ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച് സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല.ഇക്കാര്യത്തില്‍ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. […]
രാത്രി യാത്രയിലെ അപകടങ്ങള്‍ പതിവാകുന്നു; കര്‍ശന നിര്‍ദേശവുമായി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: രാത്രിയിലെ വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രകാശ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. ജില്ലാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. പ്രകാശതീവ്രത കൂടിയ ഹെഡ് ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. അതോടൊപ്പം ഓടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്. നേരത്തേ, പിടികൂടിയവരില്‍ […]
കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിക്കും
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു. തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു […]
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാം കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: വിതുരയിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറിൽ കയറ്റിയത്. നടന്നതൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞു. ഇന്നലെയാണ് മധുരയില്‍ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍. ഒരു മണിക്കൂറിനുള്ളില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഇയാളെ ഹാജരാക്കും. കോയമ്പത്തൂര്‍, […]
കടുത്ത ചൂട്; വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വേനല്‍ കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് സ്‌കൂളുകള്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. പൊള്ളുന്ന ചൂട് കാലത്ത് യൂണിഫോമും സോക്‌സും, ഷൂസും, ടൈയ്യും നിര്‍ബന്ധമാക്കരുതെന്നാണ് നിര്‍ദ്ദേശം. പരീക്ഷാഹാളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണം. കഠിനമായ ചൂട് കാരണം ചിക്കന്‍ പോക്‌സ്, അഞ്ചാംപനി, മൂത്രാശയ രോഗങ്ങള്‍ കുട്ടികളില്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കന്‍ പോക്‌സും, അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് […]
കേരളത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനെ റിപ്പോട്ട്. നാളെ മുതല്‍ പത്തു വരെ ചില സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെന്നാണ് പ്രവചനം. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. പുനലൂരാണ് സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ […]
വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിയെ അവഹേളിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്‌സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്‍റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്ക നടപടിയെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
സംസ്ഥാനത്ത് കനത്ത ചൂട്; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ കെഎസ്‌ഇബി നടപടി ആരംഭിച്ചു. വരള്‍ച്ച മുന്നില്‍ കണ്ട് അണക്കെട്ടുകളിലെ വെള്ളം പരമാവധി നിലനിര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 81 മില്യണ്‍ യൂണിറ്റായിരുന്നു അത്. എന്നാല്‍, ഈ വര്‍ഷം ഫെബ്രുവരി അവസാനം വാരം തന്നെ വൈദ്യതി ഉപഭോഗം 78 മില്യണ്‍ യൂണിറ്റ് കടന്നു. കൊടും ചൂടിനെ മറി കടക്കാന്‍ എസിയുടേയും ഫാനിന്‍റെ ഉപയോഗം കൂടുന്നതാണിതിന് […]
അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. കൂടാതെ 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നതിനും തീരുമാനമായി. ഡിസംബര്‍ […]










