ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ മരിച്ചത് എങ്ങനെയെന്ന് ശ്രീധരന്‍പിള്ള; പരമാര്‍ശം പാരയായി

തിരുവനന്തപുരം: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് ശ്രീധരന്‍ പിള്ള വിമര്‍ശനമുന്നയിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശശി തരൂരിനെതിരായ ശ്രീധരന്‍ പിള്ളയുടെ പരമാര്‍ശം. ശശി തരൂരിന്‍റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ജനങ്ങള്‍ ചോദിക്കുന്നുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂര്‍കാരിയാണെന്നും അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ […]

കേരളം കൊടും ചൂടിലേക്ക്; ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുകയാണ്. കോഴിക്കോട് ജില്ലയില്‍ 7 വരെ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കര്‍ശന നിര്‍ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. സൂര്യതാപമേല്‍ക്കുന്ന തൊഴിലെടുക്കുന്നവര്‍ 11 മണി മുതല്‍ മൂന്നുമണി വരെ വിശ്രമംവരുന്ന രീതിയില്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്നതടക്കം പാലിക്കേണ്ട നിബന്ധനകളാണ് പുറത്തിറക്കിയത്. നിര്‍മാണ സൈറ്റുകളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും കുടിവെള്ളം, അത്യാവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്, ഐസ് പാക്കുകള്‍, വിശ്രമസൗകര്യം എന്നിവ ഏര്‍പ്പെടുത്തണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള […]

ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ജയാരവത്തോടെ സ്വീകരിക്കണം: രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാന്‍റെ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍റെതിരിച്ചുവരവിന് വേണ്ടി ഓരോ ഇന്ത്യക്കാരും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍. പാക്കിസ്ഥാന്‍റെ കൈയിലകപ്പെട്ടപ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്തി ശത്രു രാജ്യത്തിന് മറുപടി നല്‍കിയ അദ്ദേഹം ഓരോ ഇന്ത്യക്കാരനും ആവേശവും ഊര്‍ജവുമാണ് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. ” ശത്രുരാജ്യത്തില്‍ പോയി ധൈര്യത്തോടെ തിരിച്ചുവരുന്ന അഭിനന്ദനെ ഇരുകയ്യും നീട്ടി ജയാരവത്തോടെ സ്വീകരിക്കേണ്ടതാണ്. തന്‍റെ ഉദ്യമത്തില്‍ അദ്ദേഹം വിജയിച്ചു. പാക്കിസ്ഥാനികളോട് ധൈര്യപൂര്‍വ്വം അദ്ദേഹം മറുപടി നല്‍കി. മാതാവും മാതൃഭൂമിയും […]

അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ക്കുമെതിരെ നടപടി വരുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകളിലെ അനധികൃത പാര്‍ക്കിങിനും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്ത് നഗരങ്ങളിലെ തിരക്കേറിയ റോഡുകളില്‍ പല ഭാഗത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് മൂലം സുഗമമായ ഗതാഗതം സാധ്യമല്ലാതിരിക്കുകയും, ഒട്ടനവധി അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്‌. പല നഗരങ്ങളിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാര്‍ക്കിങ്‌ ഫീസ് അനധികൃതമായി പിരിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. റോഡരികില്‍ മരങ്ങളും, കല്ലുകളും മറ്റു കച്ചവട വസ്‌തുക്കളും കൂട്ടിയിടുന്നത് മൂലം യാത്രക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി […]

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടന്മാര്‍ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയന്‍, സ്വഭാവ നടന്‍ ജോജു ജോര്‍ജ്,

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയും (ചിത്രം-ക്യാപ്റ്റന്‍) സൌബീന്‍ ഷാഹിറും(സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. മികച്ച നടിക്കുള്ള പുരസ്കാരം നിമിഷ സജയന്(ചോല) ലഭിച്ചു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു ജോര്‍ജ്ജ്( ജോസഫ്, ചോല), സ്വഭാവ നടിക്കുള്ള പുരസ്കാരങ്ങള്‍ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ക്ക് ലഭിച്ചു. സംവിധായകനായ കുമാര്‍ സാഹ്നിയായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകനായ കെജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മത്സരത്തിനില്ലെന്ന് മോഹന്‍ലാലും മഞ്ജുവും

തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെ, മോഹന്‍ലാലും മഞ്ജു വാര്യരും മത്സരത്തിനില്ലെന്നറിയിച്ചതായി സൂചനകള്‍. മികച്ച നടനും നടിക്കുമുള്ള സാധ്യതാ പട്ടികയിലാണ് ഇവര്‍ ഇടം പിടിച്ചിരുന്നത്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെയും റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെയും അഭിനയത്തിനാണ് മോഹന്‍ലാല്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. അതേ ചിത്രത്തിലെ മികച്ച പ്രകടനത്തിനും ‘ആമി’യിലെ അഭിനയത്തിനുമാണ് മഞ്ജു വാര്യര്‍ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം […]

ബാറുകളില്‍ പരിധിയില്ലാത്ത മദ്യ കൗണ്ടറുകള്‍ തുടങ്ങാനൊരുങ്ങി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ എക്‌സൈസ് വകുപ്പിന്‍റെ അനുമതി. ബാറുകളില്‍ അനുവദനീയമായ ഒരു കൗണ്ടറിനു പുറമേ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 25,000 രൂപയും, ക്ലബ്ബുകളില്‍ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 50,000 രൂപവരെയുമാണു വാര്‍ഷിക ഫീസ്. വരുമാനം ലക്ഷ്യമിട്ട്, കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ മദ്യ ഉപയോഗം കുത്തനെ ഉയരും. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഫീസ് ഈടാക്കാതെ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും, അതിനെല്ലാം […]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍,കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ, കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്‍റെ ഉമ്മാന്‍റെ […]

തിയേറ്ററുകളില്‍ ഇനി പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകാം

തിരുവനന്തപുരം : തിയേറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് കയറ്റാന്‍ അനുമതി. മുനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നഗരസഭയുടെ ഈ നടപടി. പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ചശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിയേറ്ററില്‍ വരുന്നവര്‍ പുറത്തുനിന്ന് ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ രേഖാമൂലം കമ്മീഷന്‍ അറിയിച്ചു. കൂടാതെ തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങലുടേയും പാനീയങ്ങളുടേയും […]

എല്ലാ വീടുകളിലും ഇനി എല്‍ഇഡി; പദ്ധതി ഉടന്‍

തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശം പരത്തും. സംസ്ഥാനത്ത് നിന്ന് സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്‌എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണിത്. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്‍റ് സെന്‍ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, സിഎഫ്‌എല്‍ തുടങ്ങിയവ മാറ്റി എല്‍ഇഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതിക്കായി 750 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി […]