സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: കാലങ്ങളായിട്ടുള്ള പോരട്ടത്തിനൊടുവില്‍ സംസ്ഥാനം പോളിയോ വിമുക്തമായി. കേരളത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പോളിയോ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പോളിയോ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പോളിയോ തുള്ളിമരുന്ന് വിതരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സ്റ്രേറ്റ് ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.

സംസ്ഥാനത്ത് 2000ത്തിലാണ് അവസാനമായി പോളിയോ രോഗബാധ കണ്ടെത്തിയത്. നിലവില്‍ പോളിയോ തുള്ളി മരുന്ന് വര്‍ഷത്തില്‍ രണ്ട് തവണയാണ് നല്‍കുന്നത്. 1995 മുതലാണ് പോളിയോ തുള്ളി മരുന്നുകള്‍ സംസ്ഥാനം മുഴുവന്‍ നല്‍കാന്‍ തീരുമാനമായത്.

നേരത്തെ 2014ല്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും അയല്‍ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വീണ്ടും പോളിയോ തുള്ളി മരുന്ന് വിതരണം പുനരാരംഭിച്ചത്.

prp

Related posts

Leave a Reply

*