ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി. മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്‍റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്. പിന്നീട് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ കണ്ണിറുക്കി കാണിച്ചു. നിര്‍മല സീതാരാമന്‍ പറയുന്നത് മണ്ടത്തരമെന്ന രീതിയിലായിരുന്നു രാഹുലിന്‍റെ കണ്ണിറുക്കല്‍. ഇതിന്‍റെ […]
Tag: Rahul Gandhi
മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ട്: രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ വഞ്ചിച്ചെന്ന് രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ മോദിയുടെ നടപടികളെ എണ്ണിയെണ്ണി വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്. നരേന്ദ്ര മോദി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്ന് പറഞ്ഞ മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങളും പൗരന്‍മാര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 […]
രാഹുലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോഡി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘായുസ് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഹുലിന്‍റെ 48-ാം ജന്മദിനമാണ് ചൊവ്വാഴ്ച. തന്റെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാഹുലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ‘കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു പിറന്നാള്‍ ആശംസകള്‍. അദ്ദേഹത്തിന്‍റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നു” മോഡി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് രാഹുലിന്‍റെത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങളും സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അക്ബര്‍ റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി രാഹുലിന് ജന്മദിനാശാസംകള്‍ […]
രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന‌് സാങ്കേതികത്തകരാര്‍; ദുരൂഹതയെന്ന‌് കോണ്‍ഗ്രസ‌്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാറ്. തലകീഴായി മറിഞ്ഞ വിമാനം അല്പ സമയത്തിന് ശേഷം അടിയന്തിരമായി നിലത്തിറക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഇതില്‍ ദൂരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയില്‍നിന്ന് കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നതാണ് രാഹുല്‍ ഗാന്ധി. റെലിഗെയര്‍ ഏവിയേഷന്‍ ലിമിറ്റഡിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരുന്നു രാഹുല്‍ സഞ്ചരിച്ചത്. രാഹുലിനൊപ്പം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു. ഹൂബ്ലി വിമാനത്താവളത്തില്‍ രണ്ടു തവണ വിമാനം ലാന്‍ഡ‌് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കുലുക്കം അനുഭവപ്പെടുകയായിരുന്നു. മൂന്നാം തവണയുള്ള ശ്രമത്തിലാണ് […]
107 കാരിക്ക് ജന്മദിനത്തില്‍ നിറഞ്ഞ ആലിംഗനം നല്‍കി രാഹുല്‍
ന്യൂഡല്‍ഹി: ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡല്‍ഹിയിലെ 107 കാരിക്ക് പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകള്‍ പങ്ക് വെച്ചതോടെ സമൂഹമാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. എന്തുകൊണ്ട് രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു നല്‍കിയതും. രാഹുല്‍ ഗാന്ധി സുമുഖനായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു. ഇത് […]
എതിരാളികളില്ലാതെ രാഹുല്‍ ഗാന്ധി; അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന്‍ ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എഐസിസി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ […]
ഇനി രാഹുല്‍ യുഗം?; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യ ഭരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. വിവിധ പി.സി.സികളില്‍ നിന്നെത്തിയ 93 പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്. ഇന്ന് രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ തനിക്ക് വേണ്ടി സമര്‍പ്പിക്കുന്ന പത്രികകളില്‍ ഒപ്പിട്ടു. വൈകിട്ട് 3.30ന് പത്രികാ […]
രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും
പോര്‍ബന്ധര്‍: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്തിലെത്തും. രാവിലെ പോര്‍ബന്ധറില്‍ വിമാനമിറങ്ങുന്ന രാഹുല്‍ മുക്കുവ സമൂഹവുമായി ചര്‍ച്ചനടത്തും. തുടര്‍ന്ന് സനദിലെ ദളിത് ശക്തികേന്ദ്ര എന്ന വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍ സന്ദര്‍ശിക്കും. ഉച്ചയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹം മെഡിക്കല്‍ പ്രൊഫഷണല്‍സുമായും ടീച്ചര്‍മാരുമായും സംവദിക്കും. വൈകിട്ട് നികോളിലാണ് രാഹുലിന്‍റെ പൊതുസമ്മേളനം. ഗാന്ധിനഗര്‍ മഹിസാഗര്‍ ദഹോഡ് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്‍റെ നാളത്തെ പരിപാടി.
രാഹുല്‍ ഗാന്ധി ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ നടത്താനാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന […]
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണമാണ് രാഹുലിന്‍റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ് സൂചനകള്‍. നവംബര്‍ 30 നകം രാഹുല്‍ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമാകും.രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 31ന് മുമ്പ് രാഹുല്‍ അധ്യക്ഷനാവുമെന്നായിരുന്നു വാര്‍ത്തകള്‍. കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാന സമിതികളും പോഷക സംഘടനകളും രാഹുലിനെ […]







