ന്യൂഡല്‍ഹി: മീ ടൂ വിവാദത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. സ്ത്രീകളോട് അന്തസ്സോടെ പെരുമാറേണ്ടത് എങ്ങനെയാണെന്ന് എല്ലാവരും പഠിക്കേണ്ട സമയമായെന്നാണ് മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ട്വീറ്റ് ചെയ്തത്. സ്ത്രീകളോട് അന്തസ്സായി പെരുമാറത്താവരുടെ അല്ലാത്തവരുടെ ഇടം നഷ്ടമായിക്കൊണ്ടിരിക്കുകയാണ് മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം – രാഹുല്‍ പറഞ്ഞു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മീ ടൂ ക്യാമ്പയ്‌ന്‍ വലിയൊരു പ്രസ്ഥാനമാണെന്ന് രാഹുല്‍ പറഞ്ഞത്. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല.
Tag: Rahul Gandhi
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെ അപമാനിച്ചെന്നും ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും രാഹുല്‍ പറഞ്ഞു.
മല്യയുടെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യംവിട്ട് ലണ്ടനില്‍ അഭയം തേടിയ വിവാദ ബിസിനസുകാരന്‍ വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ […]
പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുലിന് നന്ദി: നളിനി
ന്യൂഡല്‍ഹി: പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍. ഒരു മാധ്യമം നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, […]
രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചു വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്നാണ് ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവന്‍ കണ്ടു. രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ എത്രത്തോളം കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തുന്നോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍ […]
‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുകയാണ് രാഹുല്‍ ഗാന്ധി: അബ്ബാസ് നഖ്‌വി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഗപ്പു എന്ന് വിളിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി. രാഹുലിന്‍റെ രാഷ്ട്രീയ ജീവിതം മുഴുവന്‍ കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന് അദ്ദേഹം ആരോപിച്ചു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ആരോണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘പപ്പു’വില്‍നിന്ന് ‘ഗപ്പു’വിലേക്ക് സഞ്ചരിക്കുന്ന ഒരാള്‍ സ്വാഭാവികമായും യുക്തിരഹിതമായി മാത്രമേ സംസാരിക്കൂ. അഴിമതികളുടെ സൂത്രധാരന്‍മാര്‍ എവിടെ നോക്കിയാലും അഴിമതികള്‍ മാത്രമേ കാണൂ. അവര്‍ക്ക് രാജ്യത്തിന്‍റെ വികസനവും വളര്‍ച്ചയും ഭരണമികവും കാണാനാവില്ല […]
നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ നടത്തിയ അഴിമതി: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്‍മാര്‍ക്കു നേരെ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം വോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നോട്ട് നിരോധനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. കറന്‍സി റദ്ദാക്കല്‍ സര്‍ക്കാറിനു സംഭവിച്ച പിഴവായിരുന്നില്ല. വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു. നോട്ട് നിരോധനം വലിയ അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു. ഏതാനും സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കാനായാണ് […]
പ്രളയം: കേന്ദ്രത്തിന്‍റെ പാക്കേജ് അപര്യാപ്തമെന്ന് രാഹുല്‍ ഗാന്ധി
കൊച്ചി: കേരളത്തിലുണ്ടായ പ്രളയക്കെടുതി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിനായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമ്പാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍. പുനരധിവാസത്തെ കുറിച്ച് ആളുകള്‍ ആശങ്കാകുലരാണ്. ആവശ്യമായ കൗണ്‍സലിങ് നടത്തണം. കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കുന്നില്ല. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വയനാട് സന്ദര്‍ശനം […]
പ്രളയമേഖലകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ കേരളത്തിലെത്തി. രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം അല്‍പസമയത്തിനകം ഹെലികോപ്ടറില്‍ ചെങ്ങന്നൂരിലേക്ക് തിരിക്കും. തുടര്‍ന്ന് ഹെലികോപ്‌റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിലും പങ്കെടുക്കും. 2.30ന് ആലപ്പുഴയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാകളും ചാലക്കുടിയിലെയും ചേന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം. 29ന് രാവിലെ […]
ആര്‍എസ്‌എസിന്‍റെ ചടങ്ങിലേയ്ക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേയ്ക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: രാഷ്ട്രീയ സ്വയംസേവക് സംഘ് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ക്ഷണിച്ചേക്കുമെന്ന് സൂചന. സെപ്തംബര്‍ 17നും 19നും ഇടയ്ക്ക് നടക്കുന്ന പരിപാടിയില്‍ രാഹുലിനെ കൂടാതെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചേക്കുമെന്നാണ് സൂചന. സെപ്തംബര്‍ 17ന് നരേന്ദ്ര മോദിയുടെ ജന്മദിനമാണ് അതുകൊണ്ട് തന്നെ അന്ന് ക്ഷണിക്കാനാണ് സാധ്യത. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടി ‘ഭാവിയിലെ ഇന്ത്യ’ എന്ന വിഷയത്തിലുള്ളതാണ്. ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ ഭാഗവതിനെ ചോദ്യം […]







