കൊച്ചി: നരേന്ദ്ര മോദി ഉണ്ടാക്കിയത് പോലെ രണ്ട് ഇന്ത്യയില്ല ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ ശക്തി അതിന്‍റെ പ്രവര്‍ത്തകരാണ്. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? […]
Tag: Rahul Gandhi
രാഹുല്‍ഗാന്ധി ഇന്ന് കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടും
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈന്‍ ഡ്രൈവില്‍ ചേരുന്ന സമ്മേളനം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വേദിയായി മാറും. ഉച്ച കഴിഞ്ഞ് 1.35നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, അന്തരിച്ച എം.ഐ. ഷാനവാസിന്‍റെ ബന്ധുക്കളെ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്കു പോകും. മൂന്നിന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരും വനിതാ വൈസ് പ്രസിഡന്‍റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ 50,000 […]
മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും, അദ്ദേഹത്തോട് വെറുപ്പില്ല: രാഹുല്‍ ഗാന്ധി
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.” രാഹുല്‍ പറഞ്ഞു. ഒഡീഷയില്‍ നടന്ന ‘ഭുവനേശ്വര്‍ ഡയലോഗ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്” രാഹുല്‍ പറഞ്ഞു. നേരത്തേ […]
പ്രിയങ്ക കാര്യപ്രാപ്തിയും ശക്തിയുമുള്ള നേതാവ്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ എ. ഐ. സി. സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്ത് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കാ ഗാന്ധിയും ശക്തരായ നേതാക്കളാണ്. ഇരുവരും ചുമതലയേറ്റടുത്തതോടെ ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് നല്‍കിയിരിക്കുന്നത്. 47 കാരിയായ പ്രിയങ്കയുടെ […]
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ലെന്ന് പ്രകാശ് രാജ്
ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന്‍ പ്രകാശ് രാജ്. രാഹുലിന്‍റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്നും അദ്ദേഹം സ്ത്രീകള്‍ക്കെതിരാണെന്ന് […]
സ്വപ്‌നം കാണാന്‍ പോലും ട്യൂഷന്‍ വേണ്ടി വരുന്നത് എന്തു കഷ്ടമാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെ അവഹേളിച്ചത്. സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് പരോക്ഷമായി ആരാഞ്ഞു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. आजकल सपना दिखाने के […]
ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണം: കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയില്‍ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ല ഈ മനുഷ്യന്‍. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാല്‍ പറഞ്ഞതാ നരേന്ദ്ര ദാമോദര്‍ദാസ് മോദി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ […]
മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ രാഹുല്‍ ഗാന്ധി തീരുമാനിക്കും
ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന്‍റെതാണ് തീരുമാനം. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുന്നത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ തെളിച്ചമുണ്ടായില്ല. ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് മേല്‍ക്കൈ നേടിയെന്നാണ് വിവരം. എ.ഐ.സി.സി നിരീക്ഷകനായെത്തിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭ […]
‘എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോദിയാണ്,രാജ്യത്തിന്‍റെ ഹൃദയമിടിപ്പിനു ചെവി കൊടുത്തില്ല’: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്‌തു. അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ഞാന്‍ എന്‍റെ അമ്മയോട് പറയുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്. ഒരുപാട് കാര്യങ്ങള്‍ […]
രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് താന്‍ അനുകൂലമാണെന്ന രാഹുല്‍ഗാന്ധിയുടെ അഭിപ്രായം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്കില്‍ കുറിച്ചു. ”ചരിത്രപരമായ വിധി എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രേഖപ്പെടുത്തിയ അഭിപ്രായം തന്നെയാണ് രാഹുല്‍ഗാന്ധിക്കെന്ന് ഇതിലൂടെ ഒന്നുകൂടി വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് വക്താവായ ആനന്ദ് ശര്‍മയും രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു എന്നതും ശ്രദ്ധേയമാണ്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പ്രസിഡന്‍റിന്‍റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. അഖിലേന്ത്യാ നയത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ […]









