ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സൈറ്റടി.
മോദിയേയും ബിജെപി സര്‍ക്കാരിനേയും കണക്കറ്റ് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, തന്‍റെ പ്രസംഗം അവസാനിപ്പിച്ച ശേഷം മോദിക്ക് കൈകൊടുത്തും ആലിംഗനം ചെയ്തുമാണ് ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്.
പിന്നീട് റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സംസാരിക്കുന്നതിനിടെ രാഹുല്‍ കണ്ണിറുക്കി കാണിച്ചു. നിര്‍മല സീതാരാമന്‍ പറയുന്നത് മണ്ടത്തരമെന്ന രീതിയിലായിരുന്നു രാഹുലിന്‍റെ കണ്ണിറുക്കല്‍. ഇതിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

