നാട്ടുകാരെ പേടിച്ചാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടില്‍പോകാത്തതെന്ന് മുല്ലപ്പള്ളി

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ലായെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞത് ശുദ്ധനുണയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം ഇരട്ടക്കൊലയ്ക്ക് പിന്നാലെ പെരിയയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിപിഎം വാദം തള്ളി പ്രതിപക്ഷ നേതാവ് […]

പ്ര​തി​ഷേ​ധ​ത്തി​നു സാ​ധ്യ​ത; കാ​സ​ര്‍​ഗോ​ഡ് കൊല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കി​ല്ല

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ​ക​ല്യോ​ട്ട് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സന്ദര്‍ശിക്കില്ല. ഇ​രു​വ​രു​ടെ​യും വീ​ടു​ക​ള്‍ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്ന് നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​രു വീ​ടു​ക​ളും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ മുഖ്യമന്ത്രി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ നേതൃ​ത്വം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി​യു​മാ​യി ബ​ന്ധ​പ്പെ​ടുകയും ചെയ്തിരുന്നു. എ​ന്നാ​ല്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​വി​ട​ങ്ങ​ളി​ല്‍ സന്ദര്‍​ശ​നം ന​ട​ത്തി​യാ​ല്‍ പ്രാ​ദേ​ശി​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉണ്ടായേക്കുമെന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ന്ദ​ര്‍​ശ​ന നീ​ക്കം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് വി​വ​രം.  മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തു​ന്ന​തി​നെ കു​റി​ച്ച്‌ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ […]

സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയേന്തി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശകാരം

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാ സ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ താക്കീത് ചെയ്‌തത്‌. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ അത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്‍റെ മൊത്തം സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ […]

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. ഒമ്പത് മണിക്ക് വസന്തകുമാറിനയെ തൃക്കൈപറ്റയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഇ പി ജയരാജനും ഉണ്ടായിരുന്നു. വസന്തകുമാറിന്‍റെ കുടുംബവുമായി സംസാരിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു. വസന്തകുമാറിന്‍റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി നല്‍കാനായിരുന്നു തീരുമാനം. […]

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  അക്രമം ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം. കൊലപാതകം നാട് അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊലപാതകം നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ല. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണ്. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ നടത്തേണ്ട കാര്യങ്ങള്‍ സിപിഎമ്മിനില്ല. രാഷ്ട്രീയ ബോധം ഉള്ളവരാരും ഇങ്ങനെ കൊല ചെയ്യില്ല. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ രണ്ട് യാത്ര നടക്കുന്ന […]

കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്പി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം നടത്തുകയും ശേഷം കയ്യൊഴിയുകയും ചെയ്യുന്നത് പിണറായി വിജയന്‍റെ സ്ഥിരം പരിപാടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ആയുധങ്ങള്‍ താഴെ വെക്കാന്‍ പിണറായി വിജയന്‍ തന്‍റെ […]

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍, എന്നാ നിങ്ങടെ ചോരക്കൊതി തീരാ?; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

കാസര്‍ഗോഡ്: ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’ എന്ന് രൂക്ഷ ഭാഷയില്‍ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ”നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ […]

വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

കൊച്ചി:വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ […]

ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുന്നു; കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ശാസ്ത്രത്തെപ്പോലും ഹൈന്ദവവല്‍ക്കരിക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ അന്ധവിശ്വാസം വളരുകയാണ്. ശാസ്ത്രബോധത്തെ യുക്തി രഹിതമാക്കാനാണ് ശ്രമം നടക്കുന്നതെന്നും ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാമായണ മഹാഭാരത കഥാസന്ദര്‍ഭങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ അക്കാദമിസ്റ്റുകള്‍ പോലും ശ്രമിക്കുന്നു. ശാസ്ത്ര ബോധത്തിന് പകരം കുട്ടിച്ചാത്തന്‍ സേവയെ പ്രോല്‍സാഹിപ്പിക്കുകയാണ്. ശാസ്ത്രചിന്തയും യുക്തി ബോധവും നഷ്ടപ്പെടുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രസാങ്കേതിക രംഗത്ത് വിസ്മയകരമായ പുരോഗതി കൈവരിച്ച രാജ്യങ്ങളില്‍ തന്നെ നല്ലൊരു […]

ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികള്‍: പിണറായി വിജയന്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നതാണ്. പ്രധാനമന്ത്രിക്ക് കോടതി വിധി പാലിക്കാന്‍ ബാധ്യതയില്ലേയെന്ന് പിണറായി ചോദിച്ചു. നിലയ്ക്കലിലെയും സന്നിധാനത്തുമുണ്ടായ അക്രമങ്ങള്‍ നരേന്ദ്രമോദിയുടെ അനുയായികളാണ് ചെയ്തത്. അക്രമങ്ങളെ അപലപിക്കാതെ കേരളത്തെ അപമാനിക്കുകയാണ് മോദി ചെയ്തത്. സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്‌എസാണ്. പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തില്‍ വന്ന് പ്രധാനമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം […]