തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.പി അനില്‍കുമാറിന്‍റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം എന്നിവരും സബ്മിഷന്‍ നല്‍കിയിരുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ തിരിച്ചടി നേരിടുകയാണെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ […]
Tag: Pinarayi Vijayan
‘പഴയ കാക്കി നിക്കറില്‍ മോദിയുടെ മനസ്സ് ഉല്ലസിക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘ്പരിവാര്‍ പ്രചാരകന്‍റെ മനസ്സാണ്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ശബരിമലയില്‍ സംഘ്പരിവാറുകാര്‍ നടത്തിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇടതു സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ […]
പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് വച്ചുപൊറുപ്പിക്കില്ലെന്നും അദേഹം പറഞ്ഞു. രാവിലെയാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ചു. മര്‍ദ്ദിച്ചു. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവരാണ് ആക്രമിച്ചതെന്ന് പൊലീസ് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. […]
പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായെന്ന് കെ സുധാകരന്‍
കാസര്‍ഗോഡ്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്‍. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിണറായിക്ക് ഹൃദയത്തിന്‍റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണമെന്നും സുധാകരന്‍ പറയുന്നു. കണ്ണൂരില്‍ കൈകാലുകള്‍ക്ക് സ്വാധീമില്ലാത്ത ഒരു കുട്ടി തന്‍റെ എല്‍പി സ്‌കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആ […]
മുഖ്യമന്ത്രിയുടെ മധുര യാത്രയും വിവാദത്തില്‍; യാത്രക്കായി ചെലവിട്ടത് 7.60 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയിലേക്ക് പോയ യാത്രയും വിവാദത്തില്‍. നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്‍റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര. പ്രളയക്കെടുതിക്ക് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയത്. ഇതിനായി 7.60 ലക്ഷം രൂപയാണ് ചെലവിട്ടത്. പൊതുഭരണവകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്. പ്രത്യേക വിമാനത്തില്‍ അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് […]
കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്ര മെച്ചമല്ല: പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥ അത്രകണ്ട് മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിന് ശേഷം കേരളത്തിന് കാര്യമായ സഹായം ആവശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ സഹായം വേണ്ടെന്നു വച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ല. ലഭിക്കുമായിരുന്ന മറ്റ് സഹായങ്ങള്‍ കൂടി ഇതു മൂലം നഷ്ടമായി. പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ടെന്നും തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ് വന്നിട്ടുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി ഇവര്‍ക്കായി നിക്ഷേപ, സംരംഭ അവസരങ്ങള്‍ ഒരുക്കുമെന്ന് […]
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച് മുഖ്യമന്ത്രി
കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ സ്നേഹപൂര്‍വ്വമുള്ള കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ സര്‍ക്കാരിന് മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈപാസ് ഇതെല്ലാം നാടിന്‍റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്‍റെ […]
പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരണം ആഗ്രഹിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്ല്യയത്ത് അംബുജാക്ഷന്‍ (47), ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്‍റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഗള്‍ഫിലെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിതാണ് അനില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തരെയും സോഷ്യല്‍ […]
ഇത് സ്വപ്ന സാക്ഷാത്കാരം; അഭിമന്യുവിന്‍റെ വീടിന്‍റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി
ഇടുക്കി: സിപിഐ എം അഭിമന്യുവിന്‍റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീടിന്‍റെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. രാവിലെ പത്തിന് വട്ടവടയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു മുഖ്യമന്ത്രി വീടിന്‍റെ താക്കോലും അഭിമന്യുവിന്‍റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും കൈമാറിയത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്‍റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയില്‍ 1,226 […]
ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. പതിനാറിന് തിരുവനന്തപരുത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച് സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച് സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ […]









