തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എ.കെ ആന്‍റണി. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. സാവകാശം തേടാത്തത് ധിക്കാരവും പക്വതയില്ലായ്മയുമാണെന്നും ആന്‍റണി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ എടുത്തു ചാട്ടമാണ് സര്‍ക്കാര്‍ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തു.
Tag: Pinarayi Vijayan
‘എന്ത് വിശ്വസിച്ച് പെണ്‍കുട്ടികളെ പുറത്ത് വിടും’?; മുഖ്യമന്ത്രിക്ക് ഒരച്ഛന്‍റെ കത്ത്;
കൊച്ചി: വനിതാമതിലും സ്ത്രീ സുരക്ഷയും ലിംഗസമത്വവുമെല്ലാം ചര്‍ച്ചയാകുന്ന കേരളത്തില്‍ മുഖ്യമന്ത്രിയോട് ഇതാ ഒരു പെണ്‍കുട്ടിയുടെപിതാവിന്‍റെ ചോദ്യം ‘എന്ത് വിശ്വസിച്ച് രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പുറത്ത് വിടും’. തന്‍റെ മകള്‍ക്കു കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയിലുണ്ടായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഫോര്‍ട്ട്‌കൊച്ചി സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടപടിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതി. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വൈകിട്ട് ഏഴുമണിക്ക് തന്‍റെ ഫ്ലാറ്റിലേക്കു നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ ഒരാള്‍ […]
തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നത്: ബി ഗോപാലകൃഷ്ണന്‍
കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞ് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്‍റെ പ്രസംഗം. പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വിരട്ടിയ പാരമ്പര്യമുള്ളവരാണ് ബിജെപി പ്രവര്‍ത്തകരെന്നും ബി ഗോപാലകൃഷ്ണന്‍ കായംകുളത്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നു. പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോള്‍ […]
‘വിരട്ടല്‍ ഇങ്ങോട്ട് വേണ്ട’; ബി.ജെ.പിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട. അതിനുള്ള ശേഷി ബി.ജെ.പിയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവരെ പിടിക്കരുതെന്നാണ് ചിലര്‍ പറയുന്നത്. ആ വിരട്ടല്‍ കേരളത്തില്‍ വേണ്ട. പട്ടാപ്പകല്‍ കൊലചെയ്യുന്നവരെപ്പോലും വെറുതെ വിടുന്ന നിലപാട് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും. കേരളത്തില്‍ നടക്കില്ലെന്നും അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ ക്രമസമാധാനനില തകര്‍ക്കാമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. സംസ്ഥാനത്തെ തകര്‍ക്കുന്ന രീതിയില്‍ ബോധപൂര്‍ണമായ അക്രമം കേരളത്തില്‍ […]
മുഖ്യമന്ത്രി രാജി വയ്ക്കണം; പ്രതിഷേധവുമായി ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ ചാരി ബിജെപി. പിണറായി സര്‍ക്കാരിനെ പിരിച്ചു വിടണമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. നിഷികാന്ത് ദുബെ എംപിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെയും മറ്റും ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു. വി.മുരളീധരന്‍ എംപിയുടെ വീടിന് നേരെയുള്ള ആക്രമണത്തെക്കുറിച്ചും എംപിമാര്‍ അപലപിച്ചു.ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും ധര്‍ണയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.
മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്
കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]
ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലം: മുഖ്യമന്ത്രി
തിരുവനന്തപുരം: പന്തളത്ത് മരിച്ച ശബരിമല കർമ്മസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മുഖ്യമന്ത്രി. ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പന്തളത്ത് ഇന്നലെ നടന്ന പ്രകടനത്തിനിടെ പരിക്കേറ്റ ഉണ്ണിത്താന്‍ ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 10.30 ഓടെ മരിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ മരിച്ചതെന്നായിരുന്നു […]
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വിധി അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനാണ് സംഘപരിവാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും, എങ്ങനെ സംഘര്‍ഷമുണ്ടാക്കാം എന്നാണ് സംഘപരിവാര്‍ ശ്രമം. […]
‘മുഖ്യമന്ത്രിയുടെ കോന്തലയിലല്ല താക്കോല്‍, നടയടക്കുമെന്ന് പറഞ്ഞാല്‍ അടച്ചിരിക്കും’: രാഹുല്‍ ഈശ്വര്‍- VIDEO
തിരുവനന്തപുരം: സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഈശ്വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്‍റെയും സി.പി.എമ്മിന്‍റെയും സഹായത്തില്‍ യുവതികളെ ശബരിമലയില്‍ കയറിയതെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചു . കേരളത്തിന്‍റെ മുഖ്യമന്ത്രി ഹിന്ദുക്കളെ വഞ്ചിച്ചുവെന്നും യുവതികളെ പ്രവേശിപ്പിച്ചതില്‍ ജനാധിപത്യ മര്യാദ പാലിച്ച് വിശ്വാസികളും ഹിന്ദുസമൂഹവും കടുത്ത പ്രതിഷേധം അറിയിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രാഹുലിന്റെ പ്രതികരണം. തന്ത്രിയുടെ കോന്തലയിലല്ല താക്കോലെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നേരത്തെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആചാരലംഘനമുണ്ടായപ്പോള്‍ തന്ത്രി […]
ഈ കരുതലിന് അങ്ങയോട് കടപ്പെട്ടിരിക്കുന്നു ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശാരദക്കുട്ടി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത ഈ കരുതലിന് എല്ലാക്കാലവും കടപ്പെട്ടിരിക്കുന്നതായി ശാരദക്കുട്ടി പറഞ്ഞു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം: കനകദുര്‍ഗ്ഗ, ബിന്ദു … കല്ലയും മാലയും ബഹിഷ്‌കരിച്ച അഭിമാനിനികളുടെ പിന്മുറക്കാര്‍. ഘോഷ ബഹിഷ്‌കരിച്ചവരുടെ പെണ്‍മക്കള്‍. അനാചാരദുര്‍ഗ്ഗങ്ങളെ തകര്‍ത്തെറിഞ്ഞ കനക ദുര്‍ഗ്ഗമാര്‍. പ്രിയ കൂട്ടുകാരികളേ മുന്‍ തലമുറയിലെ വീര വനിതകള്‍ക്കൊപ്പം ചരിത്രത്തില്‍ നിങ്ങളുടെ പേരുകള്‍ കൊത്തിവെക്കപ്പെട്ടു കഴിഞ്ഞു. പ്രിയപ്പെട്ട മുഖ്യമന്ത്രീ, സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനെടുത്ത […]









