ഒടുവില്‍ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചു, 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെ

ഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനാണെന്ന് തുറന്ന് സമ്മതിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. 26/11 ഭീകരാക്രമണം നടത്തിയത് പാകിസ്താന്‍ തീവ്രവാദികള്‍ തന്നെയാണെന്ന് ഒടുവില്‍ തുറന്നുസമ്മതിച്ചു . റിപ്പബ്ലിക് എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയുമായി ബുധനാഴ്ച നടന്ന സംവാദത്തിലാണ് 26/11 മുംബൈ ഭീകരാക്രമണത്തിലെ രാജ്യത്തിന്റെ പങ്ക് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സമ്മതിച്ചത്. 26/11 ഭീകരാക്രമണം നടത്തിയ കസബും മറ്റുള്ളവരും പാകിസ്താനികളാണെന്ന് അംഗീകരിക്കാന്‍ ഒരു വിഷമവുമില്ല, എന്നാല്‍ അവരെ പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവ് പറയുന്നു. […]

പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരള നിര്‍മിതിയാണ് ലക്ഷ്യം: മുഖ്യമന്ത്രി

ജനീവ: ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരളം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ ഐക്യരാഷ്ട്ര സംഘടന സംഘടിപ്പിച്ച അന്താരാഷ്ട്ര പുനര്‍നിര്‍മാണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്‍റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു […]

ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ സര്‍വനാശം: പിണറായി വിജയന്‍

പത്തനംതിട്ട: രാജ്യത്ത് ഒരു തവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ സര്‍വനാശമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഏത് നിമിഷവും ബിജെപിയിലേക്ക് പോകാവുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഈ അവസ്ഥയില്‍ എല്‍ഡിഎഫിനെ മാത്രമേ വിശ്വസിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി വിജയന്‍. കോണ്‍ഗ്രസ് എല്ലാ കാലത്തും വര്‍ഗീയതയുമായി സമരസപ്പെടാനാണ് ശ്രമിച്ചത്. വര്‍ഗീയതയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എതിര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ അണികള്‍ക്ക് അടക്കം […]

എന്‍ കെ പ്രേമചന്ദ്രന്‍ പരനാറി തന്നെ, നിലപാടില്‍ മാറ്റമില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് പിണറായി വിജയന്‍ ചോദിച്ചു. രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എല്‍ഡിഎഫിനോട് ചെയ്തത് യുഡിഎഫിനോട് ചെയ്യില്ലെന്ന് ആര് കണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ചോദിച്ചു. എന്‍ കെ പ്രേമചന്ദ്രനെതിരായ പിണറായി വിജയന്‍റെ പരനാറി പ്രയോഗം ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം എ ബേബിയുടെ തെരഞ്ഞെടുപ്പ് […]

അമിക്കസ്‌ ക്യൂറി റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് ഡാ​മു​ക​ള്‍ തു​റ​ന്നു​വി​ട്ട​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​ള്ളി മു​ഖ്യ​മ​ന്ത്രി പിണറായി വി​ജ​യ​ന്‍. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന റിപ്പോ​ര്‍​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി അ​ഭി​പ്രാ​യം പോ​ലും ചോദിക്കാതെ​യാ​ണ് അ​മി​ക്ക​സ്ക്യൂ​റി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​ത് ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മെ​ന്ന പ്ര​ചാ​ര​ണം കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്നും മു​ഖ്യ​മന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തൊടുപുഴയില്‍ ആക്രമണത്തിനിരയായ ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരം; മുഖ്യമന്ത്രി ഇന്ന് ആശുപത്രിയിലെത്തും

കോലഞ്ചേരി: തൊടുപുഴയില്‍ രണ്ടാനച്ഛന്‍റെ ക്രൂര ആക്രമണത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിറുത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. മരുന്നുകളോട് ഇതുവരെ പ്രതികരിച്ച്‌ തുടങ്ങിയിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച നിലയിലാണ്. രക്ത സമ്മര്‍ദ്ദം കുറഞ്ഞ നിലയിലെത്തിയത് വീണ്ടെടുക്കാനായിട്ടില്ല. ഇടുക്കി ജില്ലാ കളക്ടര്‍ ഇന്നലെ ആശുപത്രിയിലെത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആശുപത്രിയിലെത്തി ചികിത്സ […]

ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്ബനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു. വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക് വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ […]

ലിംഗ സമത്വത്തിന് വേണ്ടി കഥകള്‍ ഉപയോഗിച്ച എഴുത്തുകാരി, മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സ്ത്രീകള്‍ക്കുനേരെ പൊതു ഇടങ്ങളില്‍ നടക്കുന്ന അക്രമങ്ങളെ അവര്‍ തന്‍റെ കഥകളിലൂടെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍പ്പിന്‍റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തില്‍ ചെറുത്തുനില്‍പ്പിന്‍റെ ഭാഷ തെളിഞ്ഞു കണ്ടു. വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവര്‍ അനുഭവങ്ങളുടെ സവിശേഷ മണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കഥയില്‍ പുതിയ അനുഭൂതിയും അനുഭവവും നിറക്കാമെന്ന് സാഹിത്യജീവിതം […]

വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സമൂഹ മാധ്യമത്തില്‍ മുഖ്യമന്ത്രിയെ അവഹേളിച്ച എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രനെയാണ് വാട്‌സ്ആപ്പ് പോസ്റ്റ് പ്രചരിപ്പിച്ചതിന്‍റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്ക നടപടിയെന്ന് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

മുഖ്യമന്ത്രിയും നാല് മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി; സിപിഐഎമ്മിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമം

ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ സുപ്രധാന കാരണമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഏകദേശം 5 മിനിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്, ജി.സുധാകരന്‍, പി.തിലോത്തമന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ചായ്‌വ് പുലര്‍ത്തിയ എസ്എന്‍ഡിപി യോഗം ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന പ്രചരിക്കുന്നതിനിടയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സന്ദര്‍ശനം […]