ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. ഇന്ധനവില വര്‍ധനവിന്‍റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് […]
Tag: petrol diesel rate increased
ബന്ദ് നടത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77. 15 പൈസയുമാണ് ഇന്നത്തെ […]
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ […]
ഇന്ധന വില എങ്ങോട്ട്…?
കോഴിക്കോട്:ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും, ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് 83.30 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കോഴിക്കോട്ട് ഇത് യഥാക്രമം 82.22 രൂപയും 76.19 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 81.96 രൂപയും, ഡീസലിന് 75.93 രൂപയുമായി. ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 രൂപയും,ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയിലാണ് വില കൂടുതലുള്ളത്. പെട്രോളിന് 87.39 […]
ഇന്ധനവില വീണ്ടും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 രൂപയുമാണ് വില കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും, ഡീസല്‍ 75.38 രൂപയും, കോഴിക്കോട് പെട്രോളിന് 81.72 രൂപയും, ഡീസലിന് 75.04 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില ഉയരാന്‍ കാരണമാകുന്നത്.
പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 22 പൈസയും പെട്രോളിന് 17 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 82 രൂപ കടന്നു. ഡീസലിന് 75.44 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് തുകയാണിത്. അടുത്ത രണ്ടാഴ‌്ചയ‌്ക്കുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ടര രൂപയോളം ഇനിയും വര്‍ധിപ്പിക്കുമെന്നാണ‌് എണ്ണ കമ്പനി അധികൃതരുടെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഒരാഴ്ചയായി ഇന്ധനവല കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് ഒരു രൂപയ്ക്കടുത്താണ് […]
ദിനംപ്രതി റെക്കോര്‍ഡിട്ട് പെട്രോള്‍ – ഡീസല്‍ വില
തിരുവനന്തപുരം: വാഗ്‌ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പെട്രോള്‍ വില ദിനം പ്രതി കുതിച്ചുയരുന്നു. പെട്രോള്‍ – ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത് ഇന്നത്തെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57 ഉം 81.06 മാണ്. കോഴിക്കോട് 74.29 ഉം 80.82 […]
പെട്രോൾ ഡീസൽ വില ഉയർന്ന് തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ വില 81.32 രൂപയിലെത്തി. ഡീസൽ വില 74.09 രൂപയിലും. ബുധനാഴ്ച ഡീസലിന് 16 പൈസയും പെട്രോളിന് 14 പൈസയും കൂടി. പെട്രോളിന് 82.40 രൂപയും ഡീസലിന് 75 രൂപയുമായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. രണ്ടരവർഷത്തിനിടെ ഡീസലിന് 26 രൂപയുടെ വർധനയാണുണ്ടായത്.
പെട്രോള്‍ വില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്.
4 നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല് പ്രധാന മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ വര്‍ധനവ്. ഇന്ന് പുതുക്കി പുറത്തുവിട്ട കണക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 76.03 രൂപയാണ്. ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം 79.25, 79.03 ഉം മുംബൈയില്‍ 83.75 രൂപയുമാണ് പെട്രോള്‍ വില. ഇന്ത്യന്‍ ഒായില്‍ കോര്പറേഷന് വെബ്സൈറ്റിലാണ് നാല് പ്രധാന നഗരങ്ങളിലെ പുതിയ പെട്രോള്‍, ഡീസല്‍ വിലകള്‍ പുറത്തുവിട്ടത്. ഡീസലിന് ഡല്‍ഹിയില്‍ 68.07ഉം മുംബൈയില്‍ 72.23ഉമാണ്. കൊല്‍കത്തയില്‍ 70.62ഉം ചെന്നൈയില്‍ 71.85 രൂപയുമാണ് ഡീസല്‍ […]





