പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ബിജെപി നല്‍കിയ പരാതിയിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്‍തത്. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജയിലില്‍ എത്തി രഹ്നയെ ചോദ്യം ചെയ്യാന്‍ കോടതി […]
Tag: pathanamthitta
രഹ്ന ഫാത്തിമയെ കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളി
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ അപേക്ഷ പത്തനംതിട്ട കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹ്നയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യം പരിഗണിച്ച പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യം തള്ളുകയായിരുന്നു. രഹ്നയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. […]
സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസ്; കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സുരേന്ദ്രന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്. അതേസമയം സുരേന്ദ്രന്‍ രണ്ട് കേസുകളില്‍ക്കൂടി […]
രഹ്ന ഫാത്തിമക്കെതിരായ കേസില്‍ നാളെ വിധി പറയും
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന കേസില്‍ കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട കോടതി വിധി പറയാനായി മാറ്റി. അപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി […]
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തയെ തടഞ്ഞ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാനായി വ്യാഴാഴ്ചത്തേക്കു മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സുരേന്ദ്രനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഗൂഡാലോചന കേസില്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. കേസിലെ ഒന്നാം പ്രതിയുമായി സുരേന്ദ്രന്‍ സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പ്രോസിക്യൂഷന് ഹാജരാക്കി. അതേസമയം സുരേന്ദ്രനെതിരെ ബോധപൂര്‍വം നിരന്തരം കേസുകള്‍ […]
യതീഷ് ചന്ദ്രയ്ക്ക് പൂര്‍ണ പിന്തുണ, ഒരു നടപടിയും സ്വീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
പത്തനംതിട്ട: നിലയ്ക്കലില്‍ ചുമതലയുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ശക്തമായി പിന്തുണച്ച് സര്‍ക്കാറും സി.പി.എമ്മും രംഗത്ത്. നിയമം നടപ്പാക്കുക മാത്രമാണ് യതീഷ് ചന്ദ്ര ചെയ്യുന്നതെന്നും നിയമത്തിന്‍റെ മുന്നില്‍ എല്ലാവരും തുല്യമാണെന്നതുമാണ് ഭരണപക്ഷ നിലപാട്. യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ പൊലീസ് ആസ്ഥാനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ സ്ഥലം മാറ്റിയെന്നത് സംഘ പരിവാറിന്‍റെ വ്യാജ പ്രചരണമാണെന്നും 30ന് പകരം ഉദ്യോഗസ്ഥര്‍ വന്നതിനു ശേഷം മാത്രമേ […]
ശബരിമലയിലെ നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി
പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ശബരിമലയിലുള്ളതെന്നും പ്രസാദ വിതരണ കൗണ്ടറുകളും, അന്നദാന കൗണ്ടറുകളും നേരത്തെ അടയ്ക്കുന്നത് നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ശബരിമലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ […]
ക്ഷേത്രങ്ങളിലെ നടവരവ് കുറയ്ക്കാന്‍ ഭക്തരോട് കാണിക്കയിടരുതെന്ന് നിര്‍ദേശിച്ചുവെന്ന് ശോഭാ സുരേന്ദ്രന്‍
പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്‍റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കാണിക്കയിടുന്ന ഭക്തരോട് നീതിപൂര്‍വകമായ സമീപനം സര്‍ക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആര്‍എസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും അവര്‍ അറിയിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
പത്തനംതിട്ട: ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കുമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് എ ഡി എമ്മില്‍ നിന്നും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.
കാണാതായിട്ട് എട്ട് മാസം; ജസ്‌ന ഇപ്പോഴും കാണാമറയത്ത്
പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് എട്ട് മാസം പിന്നിട്ടു. ഇപ്പോഴും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഐ.ജി.മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . ജെസ്‌നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി ലോക് നാഥ ബെഹ്‌റ പറഞ്ഞിരുന്നത് . നിശ്ചിത തീയതിക്കുള്ളില്‍ ജെസ്‌നയെ കണ്ടെത്തുമെന്ന് പോലീസ് ഹൈക്കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പോലീസും ജെസ്‌നയെ മറന്ന […]









