കെ. സുരേന്ദ്രന്‍ ഡിസംബര്‍ ആറുവരെ റിമാന്‍ഡില്‍

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ 4 ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ച് പത്തനംതിട്ട കലക്ടര്‍ ഉത്തരവിറക്കി. ജനുവരി 14 വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എഡിഎമ്മിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് കലക്ടര്‍ തീരുമാനമെടുത്തത്. അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു. തീര്‍ഥാടനത്തിനായി […]

52കാരിയെ സന്നിധാനത്ത് തടഞ്ഞു: കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്

പത്തനംതിട്ട: കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. […]

യതീഷ് ചന്ദ്രയ്ക്ക് പിണറായിയുടെ പ്രേതം കേറിയെന്ന് എ.എന്‍. രാധാകൃഷ്ണന്‍

പത്തനംതിട്ട: സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി നിലയ്ക്കലില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി. യതീഷ് ചന്ദ്ര ധിക്കാരപൂര്‍വമാണ് മന്ത്രിയോട് പെരുമാറിയത്. കറുത്തവനായത് കൊണ്ടാണോ എസ്പി മന്ത്രിയോട് ഇങ്ങനെ പെരുമാറിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തിനെതിരെ കേന്ദ്രആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ ഓച്ഛാനിച്ച്‌ നിന്ന ആളാണ് എസ്പി. കേന്ദ്രമന്ത്രിയെ കണ്ടപ്പോള്‍ കറുത്തവനായതുകൊണ്ട് അദ്ദേഹത്തോട് പരമമായ പുച്ഛം. ഇതെന്ത് നീതിയാണ്-രാധാകൃഷ്ണന്‍ […]

ശബരിമല നടവരുമാനം കുത്തനെ ഇടിഞ്ഞു

പത്തനംതിട്ട: വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളില്‍ അരവണ വിറ്റുവരവില്‍ 5.09 കോടി ലഭിച്ചപ്പോള്‍ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വില്‍പ്പനയില്‍ 43.22 ലക്ഷത്തിന്‍റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്‍റെയും കാണിക്കയിനത്തില്‍ 1.29 കോടിയുടെയും മുറിവാടക […]

സന്നിധാനത്ത് പോകാന്‍ ഭയം; 110 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി

പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭയം കൊണ്ടാണ് […]

കെ സുരേന്ദ്രന്‍ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു;തെളിവുമായി കടകംപള്ളി സുരേന്ദ്രന്‍- video

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്‍ പൊലീസിന്‍റെ കൃത്യനിര്‍വ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതല്‍ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കിയിരിക്കുകയാണ് കടകംപള്ളി. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്‍ രംഗത്തെത്തിയത്. തന്നെ മര്‍ദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍, […]

സന്നിധാനത്ത് കര്‍ശന സുരക്ഷ; പോലീസിനും ഇളവില്ല

പത്തനംതിട്ട: ശബരിമല സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസിന് ഡ്രസ് കോഡില്‍ ഒരുതരത്തിലുള്ള ഇളവും വേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. പതിനെട്ടാം പടിയിലും സോപാനത്തിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാകും ഇളവുണ്ടായിരിക്കുക. ബാക്കിയുള്ളവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. മുന്‍കാലങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഡ്രസ് കോഡില്‍ ഇളവുണ്ടായിരുന്നു. ബെല്‍റ്റോ ഷൂസോ ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നില്ല. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ലാത്തിയും ഷീല്‍ഡും നിര്‍ബന്ധമായി കരുതാന്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീപ്രവേശന […]

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന്‍ മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗത്തില്‍. എഴുതി തയ്യാറാക്കിയ 12 പേജുള്ള കുറിപ്പ് മുഖ്യമന്ത്രി യോഗത്തില്‍ വായിച്ചു. കോടതിവിധി വരാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. മറ്റ് വിധികളുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ല.   […]

പത്തനംതിട്ട- പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നിരക്ക് കുത്തനെ കൂട്ടി

പത്തനംതിട്ട: പത്തനംതിട്ട- പമ്പ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. 100 രൂപ നിരക്കിലാണ് ഇന്ന് മുതല്‍ ബസ് ഓടിയത്. സ്‌പെഷ്യല്‍ സര്‍വീസിനാണ് നിരക്ക് വര്‍ധനയെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. അതേസമയം, ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റി. തൊടുപുഴ ഡിടിഒയ്ക്കാണ് പുതിയ ചുമതല. ഉല്‍സവ സീസണുകളിലെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30% നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ […]