പത്തനംതിട്ട: പത്തനംതിട്ട- പമ്പ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടി. 100 രൂപ നിരക്കിലാണ് ഇന്ന് മുതല്‍ ബസ് ഓടിയത്. സ്‌പെഷ്യല്‍ സര്‍വീസിനാണ് നിരക്ക് വര്‍ധനയെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.
അതേസമയം, ചാര്‍ജ് വര്‍ധനയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവില്‍ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റി. തൊടുപുഴ ഡിടിഒയ്ക്കാണ് പുതിയ ചുമതല. ഉല്‍സവ സീസണുകളിലെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30% നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതു പ്രതിഷേധത്തിനിടയാക്കിയിരുന്നു.
നിരക്കു വര്‍ധന ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കെഎസ്ആര്‍ടിസി തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു. നിലയ്ക്കല്‍ പമ്പ 21 കിലോമീറ്ററിന് 31 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 40 ആക്കിയാണു വര്‍ധിപ്പിച്ചത്.

