പത്തനംതിട്ട: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. മഫ്തി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു. […]
Tag: pathanamthitta
ശബരിമല ദര്‍ശനത്തിന് രണ്ട് യുവതികള്‍ നിലക്കലില്‍; പൊലീസ് ഇടപെടലോടെ പിന്‍മാറി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ നിലക്കലില്‍ യാത്ര അവസാനിപ്പിച്ചു. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. തെലങ്കാന സ്വദേശിനികളായ യുവതികള്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം കെഎസ്‌ആര്‍ടിസി ബസിലാണ് നിലക്കലില്‍ എത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ബസ് നിര്‍ത്തി പരിശോധിച്ചു. തുടര്‍ന്ന് ബസ് കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച പൊലീസ് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുവതികളെ അറിയിച്ചു. മുന്‍ അനുഭവങ്ങളെ കുറിച്ചും യുവതികളെ പൊലീസ് ബോധ്യപ്പെടുത്തിയതോടെ യുവതികള്‍ പിന്മാറുകയായിരുന്നു. പമ്പ വരെ പോകാനാണ് വന്നതെന്ന് യുവതികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാല്‍ […]
മണ്ഡലകാലം അവസാനിച്ചു; മകരവിളക്കിനായി 30ന് നട തുറക്കും
പത്തനംതിട്ട: നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഒടുവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ശബരിമല നടയടച്ചു. പതിനായിരങ്ങളാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്ക് ദര്‍ശനം തേടി സന്നിധാനത്തെത്തിയത്. അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന തങ്ക അങ്കി അഴിച്ചുമാറ്റി പുഷ്പാഭിഷേകം നടന്നു. തുടര്‍ന്ന് അത്താഴപൂജ. അതിന് ശേഷം മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും വടിയും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതനാക്കി. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മ്മികളും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി നടയടച്ചു. ഈമാസം 30ന് […]
പ്രതിഷേധങ്ങളുണ്ടായില്ല; ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി. കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും […]
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയുടെ നേതൃത്വത്തിലുള്ള എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പെരുനാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി.
ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് കണ്ഠരര് രാജീവര്
പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെ. പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. സുഗമമായ മണ്ഡല […]
കെ. സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍റെത് കെട്ടുകഥയാണെന്നും തന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്‍റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല […]
രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ അപേക്ഷ കോടതി തള്ളി
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. ഇതാണ് കോടതി നിരാകരിച്ചത്. രഹ്നയെ പ്രദര്‍ശന വസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസിലാണ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 27 ന്, പത്തനംതിട്ട […]
മതവികാരം വ്രണപ്പെടുത്തല്‍; രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രം പോസ്‌റ്റ് ചെയ്‌തുവെന്ന ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ അറസ്‌റ്റിലായ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. അതേസമയം, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്‌റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷയും കോടതി തള്ളി. ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ടെന്ന ബി.ജെ.പി […]
ശബരിമലയിലെത്തിയ രണ്ട് ആന്ധ്രാ സ്വദേശിനികളെ തിരിച്ചയച്ചു
പത്തനംതിട്ട: ശബരിമലയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ സന്നിധാനത്തുണ്ടായിരുന്ന ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഉച്ചയോടെയാണ് ഇവരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള പാതയില്‍ കണ്ടെത്തിയത്. കാഴ്ചയില്‍ ഇരുവര്‍ക്കും 50 വയസിന് താഴെ മാത്രമാണ് പ്രായം. ആന്ധ്രപ്രദേശ് സ്വദേശിനികളാണെന്നും സംശയിക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. പോലീസിന്‍റെ സമ്മതത്തോടെയാണ് ഇരുവരും ശബരിമലയിലേക്ക് പോയതെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ പോലീസിന്‍റെ അടുത്തെത്തി സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ പോലീസ് തയാറായില്ല. യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരം പിന്നീട് മലചവിട്ടുകയായിരുന്നു. യുവതികള്‍ മലകയറുന്നത് കണ്ടതോടെ സന്നിധാനത്തേക്കുള്ള വഴിയിലുണ്ടായിരുന്ന […]










