മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; ശബരിമല നട നാളെ അടയ്ക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല നട നാളെ  അടയ്ക്കും. രാവിലെ 6.30 നാണ് നട അടയ്ക്കുക. ഭക്തര്‍ക്ക് ദര്‍ശനം ശനിയാഴ്ച കൂടി മാത്രമെ ഉള്ളൂ. നെയ്യഭിഷേകം വെള്ളിയാഴ്ച്ച സമാപിച്ചു. നാളെ പന്തളം രാജാവിന് മാത്രമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുവാദം ഉള്ളത്. അന്ന് രാവിലെ അഭിഷേകത്തിന് ശേഷം രാജാവ് അയ്യപ്പനെ ദര്‍ശിക്കും. തുടര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് പതിനെട്ടാം പടിക്ക് താഴെ വെച്ച്‌ രാജാവ് മേല്‍ശാന്തിക്ക് പണക്കിഴി കൈമാറും. ഇതോടെ ചടങ്ങുകള്‍ അവസാനിക്കും. […]

ശബരിമല ദര്‍ശനത്തിനായി വീണ്ടും എത്തിയ രേഷ്മയേയും ഷാനിലയേയും പോലീസ് മടക്കി അയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി രണ്ടാമതും എത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മയേയും ഷാനിലയേയും പോലീസ് വീണ്ടും മടക്കി അയച്ചു. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇരുവര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അന്ന് ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും വന്നെങ്കിലും പോലീസ് തിരിച്ചയക്കുകയായിരുന്നു. എരുമേലിയിലേക്കാണ് ഇരുവരെയും മടക്കി അയച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോള്‍ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് രേഷ്മ നിശാന്തിനേയും ഷാനിലയേയും അറസ്റ്റ് ചെയ്ത് തിരിച്ചയച്ചിരുന്നു. ഇന്ന് രാവിലെ നിലയ്ക്കലിലെത്തിയ ഇവരെ  അക്രമ സാധ്യതകള്‍ കണക്കിലെടുത്ത്  പോലീസ് തടയുകയായിരുന്നു. പിന്നീട് ഇവരെ […]

മകരവിളക്ക് കാണാന്‍ ജയംരവി സന്നിധാനത്ത്; കൂടെ കളക്ടര്‍ ബ്രോയും

സന്നിധാനം: മകരവിളക്ക് കാണാന്‍ തമിഴ് സൂപ്പര്‍താരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാന്‍ സന്നിധാനത്തെത്തുന്നത്. സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയംരവി വ്യക്തമാക്കി. […]

‘മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം’; അപേക്ഷയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ദിവസം ജയിലിൽ കിടന്നശേഷമാണ് കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് […]

ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി ദര്‍ശനം നടത്തിയത് പത്ത് യുവതികള്‍

പത്തനംതിട്ട: സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍. ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെയാണ് പത്തുപേര്‍ ദര്‍ശനം നടത്തിയത്. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള […]

കല്ലേറില്‍ മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മസമിതി നടത്തിയ മാര്‍ച്ചിനിടെ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്‍റെ മൃതദേഹം പന്തളത്ത് പൊതുദര്‍ശനത്തിന് വയ്ക്കില്ല. സമാധാനപരമായ വിലാപ യാത്രയ്ക്ക് വേണ്ടിയാണ് തീരുമാനം. പന്തളത്ത് നിന്ന് കൂരമ്പാലയിലേക്ക് കല്‍നട യാത്രയായി വിലാപയാത്ര നടത്തും. പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റിരുന്നു. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ […]

യുവതികളെ ഏഴുദിവസം രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചു, അയ്യപ്പ ദര്‍ശനം നടത്തിയത് ഗണപതിഹോമം നടക്കുന്ന സമയം

പത്തനംതിട്ട: യുവതികള്‍ അയ്യപ്പ ദര്‍ശനം നടത്തിയത് ഗണപതിഹോമം നടക്കുന്ന സമയമാണെന്ന് വിവരം. അയ്യപ്പന്മാര്‍ തിരിച്ചറിയും മുന്‍പേ പടിഞ്ഞാറേ നട വഴി യുവതികളെ ഇറക്കുകയാായിരുന്നു. കനകദുര്‍ഗയെയും ബിന്ദുവിനെയും ഏഴ് ദിവസം രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചെന്നും വിവരമുണ്ട്. സംസ്ഥാന പൊലീസ് മേധാവി, ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, സന്നിധാനം എസ്ഒ ജയദേവ്, എഎസ്ഒ സുരേഷ്, പമ്പയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിരുന്നു ചുമതല. മണ്ഡലകാലത്ത് ഡിസംബര്‍ 24ന് ദര്‍ശനത്തിനെത്തിയ ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് […]

പൊലീസിനെതിരെ കല്ലേറില്‍ പരിക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം രംഗത്ത്

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഐഎം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ് മരിച്ച കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ കുടുംബം പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ നിസംഗതയാണ് ഉണ്ണിത്താന്‍റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സംഘര്‍ഷ സാദ്ധ്യത ഉണ്ടായിരുന്നിട്ടും പൊലീസ് മുന്‍കരുതലെടുത്തില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഉണ്ണിത്താന്‍ ഏറെ മനോവിഷമത്തിലായിരുന്നു. അദ്ദേഹം ശബരിമല കര്‍മ്മ സമിതിയില്‍ സജീവപ്രവര്‍ത്തകനായിരുന്നെന്നും വിജയമ്മ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പൊലീസ് […]

ബിന്ദുവിനെയും കനകദുര്‍ഗയേയും പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി ബിന്ദു ഹരിഹരന്‍ (43), മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ (45) എന്നിവരെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ദര്‍ശനത്തിനു ശേഷം മലയിറങ്ങിയ ഇരുവരേയും പമ്പയില്‍നിന്ന് പത്തനംതിട്ടയിലേക്കും ഇവിടെനിന്നും രഹസ്യകേന്ദ്രത്തിലേക്കുമാണ് മാറ്റിയത്. പത്തനംതിട്ടയില്‍നിന്നും അങ്കമാലിയിലെത്തിച്ച യുവതികള്‍ക്ക് വസ്ത്രംമാറാനും മറ്റും സൗകര്യം ഒരുക്കിയ ശേഷമാണ് പൊലീസ് കൊണ്ടുപോയത്. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സുരക്ഷ മുന്‍നിര്‍ത്തി പൊലീസ് അറിയിച്ചിട്ടില്ല. യുവതികള്‍ മലകയറിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ഇവരുടെ വീടുകള്‍ക്കും പൊലീസ് കനത്ത കാവല്‍ […]

ശബരിമല നട വീണ്ടും തുറന്നു

പത്തനംതിട്ട: ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതോടെ പരിഹാരക്രിയകൾക്ക് വേണ്ടി നട അടച്ചിരുന്നു. ശുദ്ധിക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നട തുറന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് 3.45 ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി  ദർശനം നടത്തിയത്. പുലർച്ചെ  4 മണിയോടെ യുവതികൾ സന്നിധാനത്ത്  എത്തിയെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.