കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കേ​ര​ള​ത്തി​ല്‍ മത്സരിക്കാ​ന്‍ വെ​ല്ലു​വി​ളി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ല്‍ ത്രി​പു​ര ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വെ​റും പാ​ഴ്വാ​ക്കാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ത്രി​പു​ര​യ​ല്ല ആ​വ​ര്‍​ത്തി​ക്കാ​ന്‍ പോ​കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശും രാ​ജ​സ്ഥാ​നും ഛത്തീ​സ്ഗ​ഡു​മാ​യി​രി​ക്കും ഇ​വി​ടെ ആ​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം പീ​ര​ങ്കി​ മൈതാനത്ത് എ​ന്‍​ഡി​എ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി കേ​ര​ള​ത്തി​ല്‍ ത്രി​പു​ര ആവര്‍ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത്.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച്‌ മുഖ്യമന്ത്രി

കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ സ്നേഹപൂര്‍വ്വമുള്ള കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ സര്‍ക്കാരിന്  മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈപാസ് ഇതെല്ലാം നാടിന്‍റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്‍റെ […]

ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും. […]

മുന്നാക്ക സംവരണം; അംബേദ്കറിന്‍റെ സ്വപ്നമാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉയര്‍ച്ചയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം, നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സര്‍ക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് തെളിയിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവര്‍ഷം […]

കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നോക്ക സംവരണ ബില്‍: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെക്കുറിച്ച്‌ കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുന്നാക്ക സംവരണ ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്നോക്ക വിഭാഗത്തിന് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന സംവരണ ബില്‍ ചരിത്രപരമാണെന്നും മോദി അവകാശപ്പെട്ടു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കുന്ന ഭരണഘടനാ (124ാം ഭേദഗതി) ബില്‍, 2019 ലോക്‌സഭ അംഗീകരിച്ചിരുന്നു. അതേസമയം, ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രാജ്യസഭ കലുഷിതമായിരുന്നു. എന്നാല്‍ ‘ജനങ്ങളുടെ അഭിപ്രായം’ രാജ്യസഭ മാനിക്കും എന്നാണ് തന്‍റെ വിശ്വാസം […]

കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തന്നെ എത്തുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍

കൊല്ലം: ജനങ്ങള്‍ കാത്തിരുന്ന കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍ എംപി. ഈ മാസം 15നായിരിക്കും ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, ബൈപ്പാസ് ഉദ്ഘാടനം അടുത്ത മാസമാകും നടക്കുകയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രധാനമന്ത്രിയാണോ ബൈപ്പാസ് ഉദ്ഘാടനത്തിന് വരുന്നതെന്ന കാര്യം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് […]

സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ഈ മാസം രണ്ട് തവണ പ്രധാനമന്തി കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപി സമരം ശക്തമാക്കാനൊരുങ്ങുന്നു. ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ദേശീയ നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നതാണ്. പ്രമുഖരെ രംഗത്തിറക്കി കളിക്കാനാണ് ബിജെപിയുടെ ശ്രമം. 15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി […]

സമ്മാനങ്ങള്‍ വേണ്ട, നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്‌

സൂററ്റ്: നരേന്ദ്രമോദിക്ക് വോട്ട് ചോദിച്ചുള്ള വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ നല്‍കേണ്ടന്നും പകരം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നുമാണ് ക്ഷണക്കത്തിലുള്ളത്. വധുവിന്‍റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് വാട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും  വൈറലായിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള മറ്റൊരു ക്ഷണക്കത്തും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മോദികൊണ്ടു വന്ന പദ്ധതികള്‍ പരാമര്‍ശിച്ചുള്ള വിവാഹക്ഷണക്കത്തുകളും പുറത്തു വന്നിട്ടുണ്ട്.

മോദി ജാക്കറ്റ് ധരിച്ചാല്‍ നെഹ്‌റു ആകില്ല; അഹമ്മദ് പട്ടേല്‍

അഹമ്മദാബാദ്: വെറുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് മോദിക്ക് നെഹ്‌റുവോ രാജീവോ ആകാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍. 2014ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ഹിമ്മത്ത്‌നഗറില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പട്ടേല്‍. ‘വെരുമൊരു ജാക്കറ്റ് ധരിച്ചതു കൊണ്ട് നിങ്ങള്‍ക്ക് നെഹ്‌റുവാകാന്‍ കഴിയില്ല. അതുപോലെതന്നെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതു കൊണ്ട് ഇന്ദിരാഗാന്ധിയോ, കുര്‍ത്ത ധരിച്ചതു കൊണ്ട് രാജീവ് ഗാന്ധിയോ ആകാന്‍ കഴിയില്ല. നെഹ്‌റുവും രാജീവുമാകാന്‍ സ്വയമേവ പലതും ത്യജിക്കേണ്ടി വരും’, […]

ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം: ടി. പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണമെന്നും 2019 ന് പുറമെ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബി.ജെ.പി നവാഗതനേതൃ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മുന്‍പു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നു. സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് […]