മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും, 15 ല​ക്ഷം ന​ല്‍​കു​മെ​ന്ന് പ​റ​ഞ്ഞ​തു​പോ​ലെ​യല്ല: രാ​ഹു​ല്‍ ഗാ​ന്ധി

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക്കും ജ​ന​ങ്ങ​ളു​ടെ ഭൂ​മി പിടിച്ചെ​ടു​ത്ത് ത​ങ്ങ​ളു​ടെ വ്യ​വ​സാ​യി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പ​ട്നാ​യി​ക്കി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് റി​മോ​ര്‍​ട്ട് കണ്‍​ട്രോ​ള്‍ ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഒഡീഷയി​ലെ ക​ല​ഹാ​ന്ദി ഭ​വ​നാ​പ​ട്ട​ണ​ത്തി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ പങ്കെടുത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാഹുല്‍ “മോ​ദി നി​ങ്ങ​ള്‍​ക്ക് റ​ഫാ​ല്‍ ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് നി​ങ്ങ​ള്‍​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കും. പാ​വ​പ്പെ​ട്ട​വ​രെ സഹാ യി​ക്കാ​ന്‍ മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍​നി​ന്നും ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ത​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​ത് […]

‘ഒരിക്കലും അഴിമതിയെന്ന പാപം ചെയ്യരുത്’; അമ്മയുടെ വാക്ക് നിറവേറ്റിയതായി മോദി

മുംബൈ: അമ്മയോടുള്ള സ്നേഹത്തെ കുറിച്ച്‌ വിശദീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താനും അമ്മയും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച്‌ മോദി സംസാരിച്ചത്. ജീവിതത്തിലൊരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായി മോദി പറഞ്ഞു. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ എന്നോടു പറഞ്ഞു. തന്‍റെ അമ്മയുടെ വാക്കുകളാണ് ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ളതെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്‍റെ അമ്മയ്ക്കു താന്‍ പ്രധാനമന്ത്രിയായതിനെക്കാള്‍ വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും […]

മോദിക്ക് ഭ്രാന്താണ്, ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്‍റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു മമതയുടെ പരാമര്‍ശങ്ങള്‍. ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെയെന്ന് മമത പറഞ്ഞു. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. […]

പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്: മമത ബാനര്‍ജി

കൊല്‍ക്കത്ത: പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ നരേന്ദ്രമോദി സ്വന്തം ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മമത ബാനര്‍ജി പറഞ്ഞു. അധികൃതര്‍ അറസ്റ്റു ചെയ്യാന്‍ തീരുമാനിക്കുകയാണെങ്കില്‍ തനിയ്ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും പറഞ്ഞാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിച്ചത്. മന്ത്രിയുടെ അടുത്ത സഹായിയായ മാണിക് മജൂംദാറിനെ കഴിഞ്ഞദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയ്‌ക്കെതിരെ മമത രംഗത്തുവന്നിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ഇടക്കാല ബജറ്റിനെ എതിര്‍ത്തു ചില കാര്യങ്ങള്‍ പറഞ്ഞത്. അക്കാരണത്താല്‍ എന്നെ അറസ്റ്റ് […]

പത്തു തവണയെങ്കിലും മോദിയെ സര്‍ എന്നു വിളിച്ചിട്ടുണ്ട്; അത് അദ്ദേഹത്തിന്‍റെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നു: ചന്ദ്രബാബു നായിഡു

അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്‍റെ നന്മയ്ക്കു വേണ്ടിയായിരുന്നു താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയരംഗത്ത് മോദി തന്‍റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത് സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പരിഗണന ലഭിക്കുന്നതിനായിരുന്നുവെന്നും നായിഡു വ്യക്തമാക്കി. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ആന്ധ്രപ്രദേശിനു വേണ്ടിയായിരുന്നു. ആ സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ […]

പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തില്‍ പരീക്കറിനോട് തനിക്ക് സഹതാപമാണുള്ളതെന്ന് മറുപടി കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പരീക്കറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ വീണ്ടും പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും റഫാല്‍ ഇടപാടില്‍ അഴിമതിക്കാരനായ പ്രധാനമന്ത്രിയെ തുറന്നുകാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കി. മനോഹര്‍ പരീക്കറെ കണ്ടത് തികച്ചും സ്വകാര്യമെന്ന് ആദ്യം പറഞ്ഞെങ്കിലും, […]

ശബരിമലയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ മോദിയുടെ അനുയായികള്‍: പിണറായി വിജയന്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം കേരളത്തെ അപമാനിക്കുന്നതാണ്. പ്രധാനമന്ത്രിക്ക് കോടതി വിധി പാലിക്കാന്‍ ബാധ്യതയില്ലേയെന്ന് പിണറായി ചോദിച്ചു. നിലയ്ക്കലിലെയും സന്നിധാനത്തുമുണ്ടായ അക്രമങ്ങള്‍ നരേന്ദ്രമോദിയുടെ അനുയായികളാണ് ചെയ്തത്. അക്രമങ്ങളെ അപലപിക്കാതെ കേരളത്തെ അപമാനിക്കുകയാണ് മോദി ചെയ്തത്. സാംസ്‌കാരിക പൈതൃകത്തിന് മുറിവേല്‍പ്പിച്ചത് ആര്‍എസ്‌എസാണ്. പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തില്‍ വന്ന് പ്രധാനമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ എന്തുകൊണ്ട് പ്രതിപക്ഷം […]

‘കോണ്‍ഗ്രസ് മോദിയെ പോലെ രണ്ട് ഭാരതം സൃഷ്ടിക്കില്ല’: രാഹുല്‍ ഗാന്ധി

കൊച്ചി: നരേന്ദ്ര മോദി ഉണ്ടാക്കിയത് പോലെ രണ്ട് ഇന്ത്യയില്ല  ഇന്ത്യയെ ഒന്നായി നിര്‍ത്തുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റെ ശക്തി അതിന്‍റെ പ്രവര്‍ത്തകരാണ്. ഇന്ത്യയെ വിഭജിക്കുകയാണ് മോദി. സമ്പന്നതയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിഭജിക്കുന്നത്.  കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ സ്ഥാപനങ്ങള്‍ക്ക് നേരെയും മോദിയുടെ അക്രമം ഉണ്ടായി. നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയ്ക്ക് പുറത്ത് വന്ന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. നരേന്ദ്രമോഡിയും അമിത്ഷായും സുപ്രീം കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പറഞ്ഞത്. സിബിഐ ഡയറക്ടറെ എന്തിനാണ് മോദി മാറ്റിയത്? […]

‘പഴയ കാക്കി നിക്കറില്‍ മോദിയുടെ മനസ്സ് ഉല്ലസിക്കുകയാണ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കാക്കി നിക്കറിലാണ് ആ മനസ്സ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. മോദിക്ക് ഇപ്പോഴും സംഘ്പരിവാര്‍ പ്രചാരകന്‍റെ മനസ്സാണ്. പ്രധാനമന്ത്രി എന്ന ഭരണഘടന പദവിയോട് തെല്ലെങ്കിലും മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ ശബരിമലയില്‍ സംഘ്പരിവാറുകാര്‍ നടത്തിയ കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇടതു സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ […]

മോദി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും, അദ്ദേഹത്തോട് വെറുപ്പില്ല: രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ”അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും.  പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.” രാഹുല്‍ പറഞ്ഞു. ഒഡീഷയില്‍ നടന്ന ‘ഭുവനേശ്വര്‍ ഡയലോഗ്’ എന്ന സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറ്” രാഹുല്‍ പറഞ്ഞു. നേരത്തേ […]