‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്ന് ഞങ്ങള്‍ക്ക് അറിയണ്ട’; മോദിക്കെതിരെ ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. ‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അറിയേണ്ടത് വിംഗ് കമാന്‍ഡറെ എപ്പോള്‍ സുരക്ഷിതനായി നാട്ടില്‍ തിരിച്ചെത്തിക്കുമെന്നാണ്’എന്നായിരുന്നു ദിവ്യ ട്വിറ്ററില്‍ കുറിച്ചത്. ‘നമ്മുടെ വിംഗ് കമാന്‍ഡറെ ഇന്നലെ മുതല്‍ കാണാതായി ബിജെപി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. തങ്ങള്‍ ഈ യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് യെദിയൂരപ്പ പറയുന്നത്. വാക്കുകള്‍ കൊണ്ട് […]

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണ്, നമ്മുടെ സൈന്യത്തിന്‍റെ സാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശക്തിയും നിശ്ചദാര്‍ഢ്യവുമുള്ള പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണെന്ന് തെളിയിക്കുന്ന തിരിച്ചടിയാണിതെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സൈന്യത്തിന്‍റെ ധീരതയെയും സാമര്‍ത്ഥ്യത്തെയും അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നമ്മുടെ പുതിയ ഇന്ത്യ ഭീകരവാദത്തെ വച്ച് പൊറുപ്പിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖകടന്ന് പാക് ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്‌ഷെ […]

ചെയ്ത പാപങ്ങള്‍ മുങ്ങിയാല്‍ തീരുമോ; മോദിയുടെ ഗംഗാ സ്നാനത്തെ പരിഹസിച്ച് മായാവതി

പ്രയാഗ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ പ്രധാനമന്ത്രി നടത്തിയ ഗംഗാ സ്‌നാനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗംഗാനദിയില്‍ മുങ്ങിയാല്‍ ചെയ്ത പാപങ്ങളെല്ലാം തീരുമോയെന്ന് ബി എസ് പി നേതാവ് മായാവതി ട്വിറ്ററില്‍ ചോദിച്ചു. ബി.ജെ.പി സര്‍ക്കാറിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പു നല്‍കില്ലെന്നും മായാവതി വ്യക്തമാക്കി. നോട്ടുനിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയത, സേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് ജനങ്ങള്‍ അങ്ങിനെയങ്ങ് മാപ്പു നല്‍കാന്‍ സാധ്യതയില്ലെന്നാണ് മായാവതി പറയുന്നത്. കുംഭമേളയില്‍ പങ്കെടുക്കാനായി […]

‘ഒരവസരം കൂടി തരൂ..’ മോദിക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ത്യ-​പാ​ക് അതിര്‍​ത്തി​യിലുണ്ടായ സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാന്‍ ഒരവസരം തരണമെന്ന അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പഠാന്‍റെ മകനാണെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.  പാകിസ്താന്‍ പ്രധാനമന്ത്രിയായി […]

ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി നരേന്ദ്ര മോദി രംഗത്ത്. പുതിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പുതിയ നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ ആക്രമണമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്ഥാന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കശ്മീരികള്‍ക്ക് എതിരായ പോരാട്ടം അല്ല […]

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്താന്‍റെ സ്വപ്നം നടക്കില്ല, തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നേരേന്ദ്രമോദി. ആക്രമണത്തെ ഒറ്റക്കെട്ടായി രാജ്യം നേരിടും.  ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ട്. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 44 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ […]

ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി- video

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത്. മോദിയുടെ ശരീരഭാഷയും കൈകൊണ്ടുള്ള ആംഗ്യങ്ങളും അനുകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി മുമ്പ് എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി കാണിച്ചത്. ‘ഭായി ഓർ ബെഹനോ’ എന്ന മോദിയുടെ ‘സിഗ്നേച്ചർ സ്റ്റാർട്ട്’ തന്നെയാണ് മോദിയെ അനുകരിക്കാൻ രാഹുൽ ഗാന്ധിയും ഉപയോഗിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് […]

മോദി കള്ളനും ആത്മാര്‍ത്ഥതയും ഇല്ലാത്ത വ്യക്തി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്നിടത്തെല്ലാം കള്ളം പറയുന്ന മോദി ആന്ധ്രാപ്രദേശിനോടുളള കടമ നിറവേറ്റുന്നില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി, പ്രധാനമന്ത്രിയാകുന്നത് അഴിമതിക്കെതിരെ പൊരുതുമ്പോഴാണ്. എന്നാല്‍ മോദി സുഖമായി മോഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എല്ലാ പ്രതിരോധ കരാറുകളിലും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ […]

കുടുംബവും കുട്ടികളും ഇല്ലാത്തവര്‍ക്ക് എന്‍റെ മകനെ പറയാന്‍ അവകാശമില്ല: മോദിക്കെതിരെ ചന്ദ്ര ബാബു നായിഡു

ഗുണ്ടൂര്‍: മോദിയുടെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തന്നെ ലോകേഷിന്‍റെ അച്ഛന്‍ എന്ന് വിളിച്ച് അഭിസംബോധ ചെയ്ത മോദിക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. വിജയവാഡയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭാര്യയെ ഉപേക്ഷിച്ചതാണെന്നും കുടുംബത്തെ ബഹുമാനിക്കുന്ന ആളല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ‘നിങ്ങള്‍ ഭാര്യയെ ഉപേക്ഷിച്ച ആളാണ്. കുടുംബ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബഹുമാനം ഉണ്ടോ. മോദിക്ക് കുടുംബവുമില്ല, മകനുമില്ല. നിങ്ങള്‍ എന്‍റെ മകനെ […]

മോദി ഭീരുവായ മനുഷ്യനാണ്, അദ്ദേഹത്തിന് തന്നോട് സംസാരിക്കാനുളള ധൈര്യമില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി ഭീരുവായ മനുഷ്യനാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് 10 മിനിട്ട് തന്നോട് സംസാരിക്കാനുള്ള ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്‍റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ […]