മോദി ഭീരുവായ മനുഷ്യനാണ്, അദ്ദേഹത്തിന് തന്നോട് സംസാരിക്കാനുളള ധൈര്യമില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദി ഭീരുവായ മനുഷ്യനാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് 10 മിനിട്ട് തന്നോട് സംസാരിക്കാനുള്ള ധൈര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്‍റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണ്. ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയുടേയും സ്വന്തമല്ല, അവ രാജ്യത്തിന്റെ സ്വന്തമാണ്.

എന്നാല്‍ അമിത് ഷാ കോടതിയെപ്പോലും സ്വാതന്ത്ര്യത്തോടു കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല, രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. രാജ്യമാണ് ബിജെപിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോദിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

prp

Related posts

Leave a Reply

*