കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കന്യാസ്ത്രീ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കന്യാസ്ത്രീയ്ക്ക് എതിരെ നടപടി എടുത്തതാണ് തന്നോട് വൈരാഗ്യം വരാന്‍ കാരണമെന്നാണ് ബിഷപ്പിന്‍റെ വാദം. ജാമ്യം നല്‍കണമോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നേരത്തെ പാലാ മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇപ്പോള്‍ പാല സബ്ജയിലിലാണ് ബിഷപ്പ് ഉള്ളത്.
Tag: kottayam
പാലാ ബിഷപ്പ് സബ് ജയിലിലെത്തി ഫ്രാങ്കോയെ കണ്ടു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് എത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സഹായമെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം കല്ലറങ്ങാട്ട് എത്തിയത്. ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഏതാണ്ട് 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. ജയിലിലെ കാര്യങ്ങള്‍ കല്ലറങ്ങാട്ട് ചോദിച്ചറിഞ്ഞു. എന്നാല്‍, വിഷമിക്കേണ്ടെന്നും പരീക്ഷണകാലം ഉടന്‍ തന്നെ അവസാനിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. തനിക്ക് പരാതികളൊന്നും തന്നെയില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയതായാണ് സൂചന. തിങ്കളാഴ്ച ജയിലില്‍ […]
കസ്റ്റഡി കാലാവധി ഇന്ന് തീരും; ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും
കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും. പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്ന് രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതിനായുള്ള അപേക്ഷയെ ഫ്രാങ്കോ മുളയ്ക്കല്‍ എതിര്‍ത്താല്‍ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണ് പൊലീസിന്‍റെ ആലോചന. കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ […]
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
പാലാ: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി അനുവദിച്ചില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡി ആവശ്യമാണെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുപ്പും നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചതോടെയാണ് രണ്ടു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബിഷപ്പിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം […]
ബിഷപ്പിനെ പാലാ കോടതിയില്‍ എത്തിച്ചു
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ എത്തിച്ചു. ബിഷപ്പിനെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇത് പ്രതിഭാഗം എതിര്‍ക്കുകയും രക്തവും ഉമിനീരും ബലം പ്രയോഗിച്ച് എടുത്തുവെന്ന് ബിഷപ്പ് കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് […]
എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, പരിഭവമില്ലെന്ന് കെഎം മാണി
കോട്ടയം: ബാര്‍ കോഴക്കേസ് എത്രവേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് ആരോപണ വിധേയനായ മുന്‍മന്ത്രി കെഎം മാണി. രണ്ടു തവണ അന്വേഷിച്ച് ഒന്നും കണ്ടെത്താനാവാത്ത കേസാണ് ഇതെന്ന് മാണി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേസ് എത്ര തവണ വേണമെങ്കിലും അന്വേഷിച്ചോട്ടെ. തനിക്ക് ഒരു പരിഭവവുമില്ല. രണ്ടു തവണ അന്വേഷിച്ച് ഒന്നുമില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയ കേസാണിത്. വിധിയെക്കുറിച്ച് കൂടുതല്‍ പ്രതികരണം പഠിച്ചതിനു ശേഷം നടത്താമെന്ന് കെഎം മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കോടതി വിധിയെക്കുറിച്ച് പഠിച്ചിട്ടു പ്രതികരിക്കാമെന്ന് ജോസ് കെ മാണി എംപി […]
ജലന്ധര്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. ചോദ്യം ചെയ്യാന്‍ കേരളത്തിലേക്ക് വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ചുമതല ഒഴിഞ്ഞത്. മൂന്ന് സഹവൈദികര്‍ക്ക് ചുമതലകള്‍ കൈമാറി. വൈദികര്‍ക്ക് അയച്ച കത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്ന് സഹവൈദികര്‍ക്ക് താല്‍ക്കാലികമായി ചുമതലകള്‍ കൈമാറിയിരിക്കുകയാണ്. ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേക്ക് ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ചയ്ക്കുള്ളിലാണ് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാകേണ്ടത്.ഫാ.മാത്യു കോക്കണ്ടത്തിന് താല്‍ക്കാലിക ചുമതല നല്‍കിയെന്നാണ് വിവരം. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താല്‍ക്കാലിക നടപടിയാണ് ഇതെന്ന് ബിഷപ്പ് വിശദീകരിക്കുന്നു
ബിഷപ്പിനെതിരെയുള്ള പീഡനപരാതി; വത്തിക്കാന്‍ ഇടപെടുന്നു
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാനും രംഗത്ത്. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടി. സിബിസിഐ പ്രസിഡന്‍റ് ഒസ്വാള്‍ഡ് ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ […]
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴിയിലെ വൈരുദ്ധ്യം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം സമപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 13 നാണ് ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തി ഫ്രാങ്കോയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതിനുശേഷമുള്ള മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. 27 പേജുള്ള സത്യവാങ്മൂലമാണിത്. പരാതിക്കാരിയുടേയും ബിഷപ്പിന്‍റെയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അത് പരിഹരിക്കണം, അതിനുള്ള […]
ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കാണ് പ്രയോഗിച്ചത്; പക്ഷേ മാപ്പ് പറയില്ല: പി.സി ജോര്‍ജ്
കോട്ടയം: കന്യാസ്ത്രീയോടു മാപ്പുപറയേണ്ട കാര്യമില്ലെന്നും കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും പി.സി. കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തില്‍ ഖേദപ്രകടനം നല്‍കിയെങ്കിലും മറ്റാരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. പി.സി ജോര്‍ജിന്‍റെ വാക്കുകള്‍: കേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണ് ഞാന്‍. മറ്റ് നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിന് വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്ന് കരുതേണ്ട. […]







