കൊല്ലം: ഓച്ചിറയില്‍ പതിമൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പെണ്‍കുട്ടിയുമായി കടന്ന മുഹമ്മദ് റോഷനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുമായി റോഷന്‍ കടന്നത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചോ പെണ്‍കുട്ടി എവിടെയാണെന്നോ സംബന്ധിച്ച് പൊലീസിന് ഒരു വിവരവുമില്ല. ഈ ഒരു സാഹചര്യത്തിലാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിന്റെ […]
Tag: Kollam
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ക്കെതിരെ പോക്സോ ചുമത്തി
കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നു കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തി. കേസില്‍ പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടി. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്‍റെ സഹായം തേടിയത്. തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ […]
പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല
ഓച്ചിറ: രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങന്‍കുളങ്ങര സ്വദേശി വിപിന്‍, പായിക്കുഴി സ്വദേശികളായ പ്യാരി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്ന അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്യാരിക്കെതിരെ കാപ്പ വകുപ്പ് ചുമത്താന്‍ പൊലീസ് തീരുമാനിച്ചു. മുഖ്യ പ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല. ഇവരെ തേടി ബംഗളൂരുവിലെത്തിയ പൊലീസ് ശ്രമം തുടരുകയാണ്. ബംഗളുരൂ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ […]
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; മകനെ സംരക്ഷിക്കില്ലെന്ന് പ്രതിയുടെ പിതാവ്
കൊല്ലം: ഓച്ചിറയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മകനെ സംരക്ഷിക്കില്ലെന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസ്. മകന്‍ റോഷന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ ചിലര്‍ ഇതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ […]
രഞ്ജിത്ത് വധക്കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍
കൊല്ലം: ഐടിഐ വിദ്യാര്‍ത്ഥി രഞ്ജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയിലായി. അരനെല്ലൂര്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് അറസ്റ്റിലായത്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്‍റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ രഞ്ജിത്ത് […]
ബുള്ളറ്റ് ഓടിക്കാന്‍ മോഹം, തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി; പരിമിതികള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാതെ അജികുമാര്‍
കൊല്ലം: വിധി കാട്ടിയ ക്രൂരതയ്ക്കു വഴങ്ങിയാണ് ജീവിതമെങ്കിലും മോഹങ്ങള്‍ക്ക് അതിരിടാന്‍ അജികുമാര്‍ ഒരുക്കമല്ല. സ്വന്തം ബുള്ളറ്റില്‍ സ്വന്തം നാട്ടിലൂടെ സവാരി. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് വിധി ക്രൂരത കാട്ടിയത്. പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നു, വളര്‍ച്ച മുരടിച്ചു. നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്ത് നിന്ന് അജികുമാര്‍ കുതിക്കുകയായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. […]
വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍
കൊല്ലം: ആളുമാറി മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ വിനീതിനെതിരേ കൊലപാതക കുറ്റം പോലീസ് ചുമത്തിയിട്ടുണ്ട്. രഞ്ജിത്തിന്‍റെ മരണശേഷം വൈകീട്ട് […]
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി കീഴടങ്ങി
കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തിലെ പ്രതിയായ നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്‍റെ വിവാദ പ്രസംഗം. വിധി പ്രസ്താവിച്ച […]
ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് 27,999 രൂപ റെയില്‍വേ നല്‍കണമെന്ന് വിധി
കൊല്ലം: ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999 രൂപ റെയില്‍വേ നല്‍കേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്. ഷൊര്‍ണൂര്‍ സ്‌റ്റേഷന്‍ സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷനല്‍ മാനേജരുമാണു പിഴ ശിക്ഷ അടയ്‌ക്കേണ്ടത്. ഫോണിന്‍റെ വിലയായ 12999 രൂപയ്‌ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേര്‍ത്താണ് ഇ. എം. മുഹമ്മദ് […]
കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രധാനമന്ത്രിയെ ധരിപ്പിച്ച് മുഖ്യമന്ത്രി
കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ സ്നേഹപൂര്‍വ്വമുള്ള കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ സര്‍ക്കാരിന് മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്‍റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈപാസ് ഇതെല്ലാം നാടിന്‍റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്‍റെ […]










