വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍

കൊല്ലം: ആളുമാറി മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവത്തില്‍ വിനീതിനെതിരേ കൊലപാതക കുറ്റം പോലീസ് ചുമത്തിയിട്ടുണ്ട്. രഞ്ജിത്തിന്‍റെ മരണശേഷം വൈകീട്ട് ജില്ലാ ജയിലില്‍ എത്തിയ പോലീസിന് വിനീതിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

prp

Related posts

Leave a Reply

*