കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാത്രി 7.15നു സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ക്ഷേത്രത്രദര്‍ശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും. […]
Tag: Kollam
ബൈപാസ് ഉദ്‌ഘാടനം; കൊല്ലത്തുനിന്നുള്ള എംഎല്‍മാരെ ഒഴിവാക്കി
കൊല്ലം: കൊല്ലം ബൈപാസ് ഉദ്ഘാടനത്തില്‍നിന്ന് മേയറെയും സ്ഥലം എംഎല്‍എമാരെയും ഒഴിവാക്കി പുറത്തുനിന്നെത്തിയ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ക്ഷണം. മേയര്‍ വി രാജേന്ദ്രബാബു, സ്ഥലം എംഎല്‍എമാരായ എം നൗഷാദ്, എന്‍ വിജയന്‍പിള്ള എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയത്. ബൈപാസുമായി ഒരു ബന്ധവുമില്ലാത്ത എംപിമാരായ സുരേഷ്‌ഗോപി, വി മുരളീധരന്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തി. ബൈപാസ് ഉദ്ഘാടനം ബിജെപി പരിപാടിയാക്കാന്‍ അവസരമൊരുക്കിയത് എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ്. എം പിക്കെതിരെ ജനകീയരോഷം ശക്തമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ആദ്യം തയ്യാറാക്കിയ നോട്ടീസില്‍ സ്ഥലം […]
കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാര്‍: അല്‍ഫോന്‍സ് കണ്ണന്താനം
കൊല്ലം: കൊല്ലം ബൈപ്പാസിന്‍റെ അവകാശ വാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൊല്ലം ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇഴഞ്ഞ് നീങ്ങിയ പദ്ധതിക്ക് ജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ബൈപ്പാസിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.
ആലപ്പാട്ടെ സമരക്കാര്‍ മലപ്പുറത്തുകാരല്ല; ഇ.പി. ജയരാജന് മാപ്പു പറയണമെന്ന് ചെന്നിത്തല
കൊല്ലം: ആലപ്പാട്ടെ അനിയന്ത്രിത കരിമണല്‍ ഖനനം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിന്‍വലിച്ച് മന്ത്രി ഇ.പി. ജയരാജന് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണല്‍ ഖനനപ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആലപ്പാട്ടെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്നം പരിശോധിച്ച് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഖനനം […]
ടിവി കണ്ടതിന് ശകാരിച്ചു, ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു
കൊല്ലം: ഇരവിപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിന്‍റെ വിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി തന്നെ എത്തുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍
കൊല്ലം: ജനങ്ങള്‍ കാത്തിരുന്ന കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് എന്‍.കെ.പ്രേമന്ദ്രന്‍ എംപി. ഈ മാസം 15നായിരിക്കും ഉദ്ഘാടനം നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, ബൈപ്പാസ് ഉദ്ഘാടനം അടുത്ത മാസമാകും നടക്കുകയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പ്രധാനമന്ത്രിയാണോ ബൈപ്പാസ് ഉദ്ഘാടനത്തിന് വരുന്നതെന്ന കാര്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം പറഞ്ഞിരുന്നില്ല. പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് […]
കൊല്ലം ബൈപാസ് ഉദ്ഘാടനത്തെ ചൊല്ലി തർക്കം മുറുകുന്നു
കൊല്ലം: കേരളത്തിൽ മറ്റൊരു ഉദ്ഘാടന വിവാദം കൂടി. കൊല്ലം ബൈപാസ് ഉദ്ഘാടനമാണ് പുതിയ രാഷ്ട്രീയ തർക്കത്തിന് വേദിയാകുന്നത്. സംസ്ഥാന സർക്കാരും ബിജെപിയും കൊമ്പുകോർക്കുന്ന പുതിയൊരു ഉദ്ഘാടന ചടങ്ങായി കൊല്ലം ബൈപാസ് തുറക്കൽ മാറുകയാണ്. കേന്ദ്ര കേരള സർക്കാരുകൾ തുല്യ പണം ചെലവഴിച്ച പദ്ധതിയാണിത് നാലര പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപാസ് തുറക്കുമ്പോള്‍ ആര് ഉദ്ഘാടനം ചെയ്യും എന്ന തർക്കമാണ് അവശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഫെബ്രുവരിയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യാനായിരുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ നീക്കം. എന്നാൽ […]
കൊല്ലത്തെ ഡിഗ്രി വിദ്യാർഥിനിയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്
കൊല്ലം: കൊല്ലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത രാഖി കൃഷ്ണയുടെ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായിരുന്ന രാഖി കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണന്‍ പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ […]
കൊല്ലത്തെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്ന് പോലീസ്
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാഖി കൃഷ്ണയെ അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്ന് പോലീസ് കണ്ടെത്തല്‍. പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്. കോളേജില്‍ നിന്ന് പുറത്തേക്കോടിയ രാഖി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. രാഖിയുടെ മരണവുമായി ബന്ധപ്പെട്ട് ആസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും മരണം നടന്ന് ഒരാഴ്ചയായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് […]
ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്‍റ് ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി. നവംബര്‍ 28 ബുധനാഴ്ചയാണ് ഒന്നാം വര്‍ഷ […]








