കൊല്ലം: ആലപ്പാട്ടെ അനിയന്ത്രിത കരിമണല്‍ ഖനനം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന പ്രസ്താവന പിന്‍വലിച്ച് മന്ത്രി ഇ.പി. ജയരാജന് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണല്‍ ഖനനപ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആലപ്പാട്ടെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്നം പരിശോധിച്ച് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്നും മന്ത്രി ജയരാജന് പറഞ്ഞിരുന്നു.

