ആലപ്പാട് സമരം നൂറാം ദിവസത്തില്‍; സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി വിവരങ്ങള്‍ ശേഖരിച്ച്‌ തുടങ്ങി

ആലപ്പുഴ: കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് നടക്കുന്ന സമരം ഇന്ന് നൂറ് ദിവസത്തിലേക്ക്. ഖനനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ വിശദമായി പഠിച്ചിട്ടാവും സമിതി റിപ്പോര്‍ട്ട് നല്‍കുക. വര്‍ഷകാലത്തും വേനല്‍കാലത്തും ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള വിശദമായപഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം. സെസ്സിലെ ശസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇതേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിന് […]

ആലപ്പാട്ടെ കരിമണല്‍ ഖനനം; ഭൂമി നഷ്ടപ്പെട്ടത് സുനാമി മൂലമെന്ന് ആവര്‍ത്തിച്ച്‌ ഇ.പി ജയരാജന്‍

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ലെന്നും മറിച്ച്‌ സുനാമി മൂലമാണെന്നും മന്ത്രി പറഞ്ഞു. വന്‍ തോതിലാണ് കരിമണല്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതെന്നും നാടിന്‍റെ പുരോഗതി തുരങ്കം വയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പാട് ഖനനം നിര്‍ത്തിവയ്ക്കാനാകില്ല; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണമെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണം. കരിമണല്‍ കേരളത്തിന്‍റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ് പുനരാരംഭിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള അവസ്ഥയില്‍ ഖനനം നിര്‍ത്തി കമ്പനി പൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു. ഖനനം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ സമരം നിര്‍ത്താമെന്ന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എം […]

ആലപ്പാട് ഖനനത്തിലേക്ക് വി.എസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്ന് ഇ. പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാന്‍ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി വ്യവസായ മന്ത്രി ഇ. പി ജയരാജന്‍. വിഎസ് അങ്ങനെ പറയില്ലെന്നും വേണ്ടാത്ത സ്ഥലത്ത് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കരുതെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഖനനം നിര്‍ത്തിയ്ക്കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജയരാജന്‍റെ പ്രതികരണം. എല്ലായിടത്തും എന്തിനാണ് വിഎസിന്‍റെ പേരു വലിച്ചിഴയ്ക്കുന്നത്. ആ നല്ല മനുഷ്യന്‍ ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുത്. ഖനനം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്നും ജയരാജന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുണ്ടാക്കുകയാണെന്നും […]

ആലപ്പാട് നടക്കുന്നത് ഖനനമല്ല ധാതുശേഖരണമാണെന്ന് ഐ.ആര്‍.ഇ

മുംബൈ: നാടെങ്ങും ആലപ്പാട് ഗ്രാമത്തെ സംരക്ഷിക്കാനായി പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിസ്ഥാനത്തുള്ള പൊതുമേഖല സ്ഥാപനമായ ഐ.ആര്‍.ഇ രംഗത്തെത്തി. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദീപേന്ദ്ര സിങ്ങാണ് വിശദീകരണവുമായി രംഗത്തെത്തിയത്. ആലപ്പാട് നടക്കുന്നത് യഥാര്‍ത്ഥത്തില്‍ ഖനനമല്ലെന്നും തീരത്ത് അടിയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  നിലവിലത്തെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ദീപേന്ദ്ര സിങ് പറഞ്ഞു. അതേസമയം ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും […]

ആ​ല​പ്പാ​ട്ടെ സ​മ​ര​ക്കാ​ര്‍ മ​ല​പ്പു​റ​ത്തു​കാ​ര​ല്ല; ഇ.​പി. ജ​യ​രാ​ജ​ന്‍ മാ​പ്പു പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ല്ലം: ആ​ല​പ്പാ​ട്ടെ അ​നി​യ​ന്ത്രി​ത ക​രി​മ​ണ​ല്‍ ഖ​ന​നം വ​ലി​യ പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മ​രം ചെ​യ്യു​ന്ന​ത് മ​ല​പ്പു​റ​ത്തു​കാ​രാ​ണെ​ന്ന പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ച്ച്‌ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ മാ​പ്പു പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​മ​ണ​ല്‍ ഖ​ന​ന​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച​ശേഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം . ആ​ല​പ്പാ​ട്ടെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ശ്നം പ​രി​ശോ​ധി​ച്ച്‌ സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ക​ണം. സമ​രം ചെ​യ്യു​ന്ന​വ​രെ ആ​ക്ഷേ​പി​ക്ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​തേ​സ​മ​യം, ഖ​ന​നം നി​ര്‍​ത്തി വയ്ക്കി​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്. ഖ​ന​നം നി​ര്‍​ത്തി​വ​യ്ക്കാ​തെ ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഖ​ന​നം […]

ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. പതിനാറിന് തിരുവനന്തപരുത്ത് ഉന്നതതല യോഗം വിളിച്ചു. സമരത്തിന് ജനപിന്തുണ ഏറിവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടല്‍. ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച്‌ സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച്‌ സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ […]

ജനിച്ച മണ്ണില്‍ തന്നെ മരിക്കണം; ആലപ്പാടിന്‍റെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ച്‌ പെണ്‍കുട്ടിയുടെ വീഡിയോ- video

ആലപ്പാട്: സേവ് ആലപ്പാട് ക്യാമ്പയിന്‍കൂടുതല്‍ ശ്രദ്ധനേടുന്നതോടെ ആലപ്പാടിലെ ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ വിവരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു പെണ്‍കുട്ടി. കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന കടലോര പ്രദേശത്ത് അയ്യാറില്‍ നിന്നെത്തിയ വന്‍ കമ്പനി കരിമണല്‍ ഖനനം നടത്തുന്നതിനെ തുടര്‍ന്ന് കടലിനെ ആശ്രയിച്ച്‌ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാകുന്നതിനെ കുറിച്ചാണ് പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നത്. ഖനനത്തിനെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രദേശത്തു നിന്നും മാറി താമസിക്കേണ്ടി വന്നാല്‍ അവിടെ താമസിക്കുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അവരുടെ ഉപജീവന […]

വിശ്വാസവും മതവും ചര്‍ച്ച ചെയ്യുമ്പോള്‍ ആലപ്പാട് കാണാതെ പോകരുത്; സേവ് ആലപ്പാട് ഹാഷ് ടാഗുമായി പൃഥിരാജ്

കൊച്ചി:കൊല്ലം ജില്ലയിലെ ആലപ്പാട് അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന ജനകീയസമരത്തിന് പിന്തുണയുമായി നടന്‍ പൃഥിരാജ്. സമരരംഗത്തുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥിരാജ് പിന്തുണയറിയിച്ചത്. വിശ്വാസവും മതവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ആലപ്പാട് സമരം കാണാതെ പോവരുതെന്ന് പൃഥിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇവരുടെ അവസ്ഥയെ കുറിച്ച്‌ പറയാന്‍ ഏറെ പ്രയാസമുണ്ട്. അവിടെ താമസിക്കുന്നവരുടെ ചിത്രം അതി ദയനീയമാണ്. പ്രൈംടൈം ഡിബേറ്റുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ പോവരുത്. നമ്മള്‍ ഉയര്‍ത്തുന്ന ഈ ശബ്ദം കൂട്ടായ ശബ്ദമായി മാറുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പൃഥിരാജ് പറഞ്ഞു. […]