ടിവി കണ്ടതിന് ശകാരിച്ചു, ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു

കൊല്ലം: ഇരവിപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്.

ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതിന്‍റെ വിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരവിപുരം പോലീസ് കേസെടുത്തു.

 

prp

Related posts

Leave a Reply

*